Wednesday 28 June 2017

പദവി ഉറപ്പിച്ചു , ഐഎംജിയുടെ ഡയറകറായി ജേക്കബ് തോമസ് ഇന്ന് ചുമതലയേല്‍ക്കും

By sruthy .19 Jun, 2017

imran-azhar



തിരുവനന്തപുരം. നീണ്ട അവധിയ്ക്ക് ശേഷം തിരിച്ചെത്തുന്ന ഡിജിപി ജേക്കബ് തോമസ് ഐഎംജിയുടെ ഡയറക്ടറാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധപരിശീലനം നല്‍കുന്ന
സ്ഥാപനമാണ് ഐഎംജി. അലധിയ്ക്ക് ശേഷം തിരിച്ചെത്തുന്ന ജേക്കബ് തോമസിന്റെ പദവിയുടെ കാര്യത്തില്‍ അവ്യക്തത ഉണ്ടായിരുന്നു.

 

പദവി സംബന്ധിച്ച് വ്യക്തത വേണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനും കത്തും നല്‍കിയിരുന്നു. രണ്ടര മാസത്തെ അവധിയ്ക്ക് ശേഷം ജേക്കബ് തോമസ് ഇന്ന് മുതല്‍ തിരികെ ജോലിയില്‍ പ്രവേശിക്കും.

 

മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരമാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജേക്കബ് തോമസ് ഒരുമാസത്തെ അവധിയില്‍ പ്രവേശിച്ചത്. പകരം ലോക്‌നാഥ് ബഹ്‌റയെയാണ് തല്‍സ്ഥാനത്ത് പ്രവേശിച്ചത്. ഇതിനിടയില്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ടി.പി. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചപേ്പാള്‍ ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറുമാക്കി.