Monday 23 April 2018

സുനി നാദര്‍ഷയുമായി സംസാരിക്കുന്നതു കേട്ടു: ജിന്‍സണിന്‍റെ രഹസ്യമൊഴി പുറത്ത്

By Subha Lekshmi B R.03 Jul, 2017

imran-azhar

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍റെ രഹസ്യമൊഴി പുറത്ത്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ സെല്ലുനുളളില്‍ നിന്ന്
നാദിര്‍ഷായെ വിളിക്കുന്നത് കേട്ടുവെന്നാണ് മൊഴി. പ്രതിഫലക്കാര്യമാണ് ഇരുവരും സംസാരിച്ചതെന്നും തര്‍ക്കമുളളതായി തോന്നിയില്ലെന്നും ജിന്‍സണ്‍ പറഞ്ഞു.
കാവ്യ മാധവന്‍റെ കടയില്‍ എന്തോ സാധനം ഏല്‍പ്പിച്ചിട്ടുണ്ടെന്ന് പറയുന്നത് കേട്ടു. പണം ആവശ്യപ്പെട്ടുള്ള കത്ത് നേരിട്ട് ദിലീപിന് എത്തിക്കാനായിരുന്നു ആദ്യശ്രമം. ഫോണ്‍ വിള
ികളെല്ളാം സെല്ളിനുള്ളില്‍നിന്നാണെന്നും ജിന്‍സന്‍ മൊഴി നല്‍കിയിട്ടുണ്ട്.

കേസിലെ പള്‍സര്‍ സുനി ജയിലില്‍നിന്ന് മൊബൈലില്‍ ആദ്യം വിളിച്ചത് നാദിര്‍ഷയെ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മൂന്നു തവണ ഫോണ്‍ ചെയ്തു. ഒരു കോള്‍ എട്ടു മിനിറ്റ്
നീണ്ടുനിന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.