Sunday 23 April 2017

നിരോധനാജ്ഞ എന്തിനെന്ന് വ്യക്തമാക്കണം: കെ.കെ. ജയചന്ദ്രന്‍

By Subha Lekshmi B R.20 Apr, 2017

imran-azhar

മൂന്നാര്‍: മൂന്നാര്‍ കൈയേറ്റ ഭൂമി ഒഴിപ്പിക്കലിനെതിരേ സിപിഎം ഇടുക്കി ജില്ളാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ രംഗത്ത്. പ്രദേശത്ത് റവന്യൂ ഉദ്യോഗസ്ഥര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ജയചന്ദ്രന്‍ ആരോപിച്ചു. നിയമപരമായ നടപടികള്‍ പാലിക്കുന്നില്ള. എന്തിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് കളക്ടര്‍ വ്യക്തമാക്കണമെന്നും ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.

 

സൂര്യനെല്ളി പാപ്പാത്തിചോലയിലെ കൈയേറ്റ ഭൂമി റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെയാണ് ഒഴിപ്പിച്ചു തുടങ്ങിയത്. ഇവിടെ റവന്യു ഭൂമി കൈയേറി വേലിക്കെട്ടി തിരിച്ച് കുരിശു സ്ഥാപിച്ചിരുന്നു. ദേവികുളം തഹസില്‍ദാറുടെയും ഭൂസംരക്ഷണ സേനയുടെയും നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്.