Wednesday 19 September 2018



കേരളത്തില്‍ മുന്നണി ഭരണമാണെന്ന് ഓര്‍ക്കണം; മുഖ്യമന്ത്രിക്കെതിരെ കെ.കെ.ശിവരാമന്‍

By Subha Lekshmi B R.22 Apr, 2017

imran-azhar

മൂന്നാര്‍: മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ സിപിഐ ഇടുക്കി ജില്ളാ സെക്രട്ടറി കെ.കെ.ശിവരാമന്‍. മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ ദൌത്യത്തെ സര്‍ക്കാരിന്‍റെ തലവന്‍ തള്ളിപ്പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ള. ദൌത്യം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നടത്തിയത്. കേരളത്തില്‍ മുന്നണി ഭരണ സംവിധാനമാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. ഐ ആം ദി സ്റ്റേറ്റ് എന്ന നിലയില്‍ ഒരു മുഖ്യമന്ത്രിക്ക് മുന്നോട്ടുപോകാന്‍ കഴിയുമെന്നു കരുതുന്നില്ളെന്നും സിപിഐ ജില്ളാ സെ ക്രട്ടറി പറഞ്ഞു.മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലില്‍ റവന്യു ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് സിപിഐയുടെ പ്രതികരണം.