Sunday 21 January 2018

കെ പി നമ്പൂതിരീസ് ദന്തസംരക്ഷണ ക്ളാസും ക്വിസും സംഘടിപ്പിച്ചു

By praveen prasannan.12 Aug, 2017

imran-azhar

കോഴിക്കോട്: കെ പി നമ്പൂതിരീസ് ആയുര്‍വേദിക്സ് ദന്തസംരക്ഷണത്തെ കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കാനുള്ള നടപടികളുമായി മുന്നോട്ട്. ഇതിന്‍റെ ഭാഗമായി മാനാഞ്ചിറ ബി ഇ എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദന്തസംരക്ഷണ ക്ളാസ് സംഘടിപ്പിച്ചു.

ദന്തസംരക്ഷണത്തെ കുറിച്ച് ക്വിസ് മല്‍സരവും ഉണ്ടായിരുന്നു. ഡോ. പ്രതീക്ഷ ക്ളാസ് നയിച്ചു.

കെ പി നന്പൂതിരീസിനെ പ്രതിനിധീകരിച്ച് റീജ്യണല്‍ മാനേജര്‍ ജയചന്ദ്രന്‍, സജീഷ് സോമന്‍, അജയകുമാര്‍, വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രഥമാധ്യാപിക വല്‍സല ജോണ്‍, ഷൈജു മൂകാംബിക ട്രേഡേഴ്സ് എന്നിവരും സംസാരിച്ചു.