Thursday 20 September 2018



ബംഗളൂരുവിലേക്ക് വോള്‍വോ മറ്റൊരു ബസുമായി മലയാളിയടക്കം മൂന്നുപേര്‍ മരിച്ചു

By SUBHALEKSHMI B R.05 Dec, 2017

imran-azhar

കാസര്‍ഗോഡ്: കാസര്‍ഗോഡു നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചു മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. കാസര്‍ഗോഡ് ചെങ്കള പഞ്ചായത്ത് അംഗം അബ്ദുള്‍ സലാം പാണലത്തിന്‍റെ മകള്‍ ഫാത്തിമത്ത് സമീറ (25) ആണ് മരിച്ച മലയാളി.

 

ഇന്നു പുലര്‍ച്ചെ മൂന്നോടെ കര്‍ണാടക സഹലാപുരത്തിനും ഹാസനും ഇടയില്‍ ആലൂരിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് ഫാത്തിമത്ത് സമീറയും പിതാവ് അബ്ദുള്‍ സലാമും കാസര്‍ഗോഡു നിന്ന് ബംഗളൂരുവിലേക്കുള്ള കെഎസ്ആര്‍ടിസി വോള്‍വോ ബസില്‍ കയറിയത്. ബസ് ആലൂരിലെത്തിയപ്പോള്‍ എതിരെ വരികയായിരുന്ന ദുര്‍ഗാംബ സ്ളീപ്പര്‍ കോച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ സമീറ തല്‍ക്ഷണം മരിച്ചു. 25 യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ സമീറയുടെ പിതാവ് അബ്ദുള്‍ സലാം അടക്കം ആറു പേരുടെ പരിക്ക് ഗുരുതരമാണ്.