Wednesday 18 July 2018

ക്രിസ്മസ് ദിനത്തില്‍ തീരപ്രദേശം സന്ദര്‍ശിച്ച് കടകംപളളിയും ചെന്നിത്തലയും

By subhalekshmi B R.25 Dec, 2017

imran-azhar

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ ഓഖി ദുരന്തബാധിതരുടെ വീടുകളില്‍ സാന്ത്വനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എത്തി. വെട്ടുകാട് തീരദേശത്താണ് മന്ത്രി സന്ദര്‍ശനം നടത്തിയത്.

 

അതേമസയം, ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെയും ഉറ്റവര്‍ നഷ്ടപ്പെട്ടവരെയും ആശ്വസിപ്പിക്കാന്‍ ക്രിസ്മസ് സ്വാന്തനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തീരപ്രദേശം സന്ദര്‍ശിച്ചു. തുന്പയിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്.

 

ക്രിസ്മസ് ആയിട്ടും തിരിച്ചെത്താത്ത ഉറ്റവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെ വേദന പരിഹരിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കിലൂടെ അറിയിച്ചു