Saturday 31 October 2020




അമേരിക്കൻ വൈസ് പ്രസിഡന്റ് ആകാൻ കമലാഹാരിസിന് യോഗ്യതയില്ല ; ഇവാങ്ക മികച്ചത്; ട്രംപ്

By online desk .29 Aug, 2020

imran-azhar

 


വാഷിങ്ടണ്‍: യു എസ് വൈസ് പ്രസിഡന്റ് ആകാൻ കമലാഹാരിസിന് യോഗ്യതയില്ലെന്ന ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . റിപ്പബ്ലിക്കൻ പ്രചാരണ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . യു എസിലെ ആദ്യ വനിതാ പ്രസിഡന്റിനെ കാണാൻ താനും ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. കമല ഹാരിസ് ആ പദവിക്ക് യോഗ്യയെല്ലെന്നും തന്റെ മകളും വൈറ്റ് ഹൌസ് ഉപദേശകയുമായ ഇവാങ്ക ട്രംപ് ആയിരിക്കും ഈ പദവിക്ക് യോഗ്യ എന്നും ട്രംപ് പറഞ്ഞു.

 

 

അതേസമയം ട്രംപിന്റെ പ്രസ്താവനയെ കൈയ്യടികളോടെയാണ് ട്രംപ് അനുകൂലികൾ സ്വാഗതം ചെയ്തത്. എന്നാൽ കമല ഹാരിസ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി തന്നെ ആരംഭിച്ചു. ജനപ്രിയരിൽ ഒരാളായിരുന്നു കമല എന്നാൽ കുറച്ചു മാസങ്ങൾക്കുള്ളിൽ അവരുടെ ജനപ്രീതി താഴേക്ക് പോയി. പിന്നീട് അവർ പിന്മാറി ഞാന്‍ പോകണം എന്നു തീരുമാനിച്ചതിനാലാണ് പിന്മാറുന്നതെന്ന് പറഞ്ഞു. വോട്ടുകളൊന്നും ലഭിക്കില്ലെന്നുളളതുകൊണ്ടാണ് അവള്‍ പിന്മാറിയത്.' പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുളള മത്സരത്തില്‍ കമല ഹാരിസ് തുടക്കത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് പിന്മാറുകയും ജോ ബൈഡന് പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു. 2024-ല്‍ ഡെമോക്രാറ്റികിന്റെ സ്വാഭാവിക പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമല ഉയര്‍ന്നുവരാനുളള സാധ്യതയും ട്രംപ് തള്ളിക്കളഞ്ഞു.