Tuesday 22 January 2019


മൂന്നാര്‍ :സിപിഎം മാത്രമല്ല സര്‍ക്കാരെന്ന് കാനം

By Subha Lekshmi B R.28 Jun, 2017

imran-azhar

കൊച്ചി: മൂന്നാര്‍ കൈയേറ്റ വിഷയത്തില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച യോഗത്തെ കുറിച്ച് സിപിഐയ്ക്ക് അറിയില്ള. ഔദ്യോഗികമായി സിപിഐയ്ക്കു ക്ഷണമൊന്നും ലഭിച്ചിട്ടില്ള. വിളിക്കാത്ത യോഗത്തിന് റവന്യൂമന്ത്രി എന്തിനു പോകണമെന്നും കാനം ചോദിച്ചു.

 

ഏത് യോഗം വിളിച്ചാലും ഭൂസംരക്ഷണ നിയമപ്രകാരമേ തീരുമാനം എടുക്കാന്‍ കഴിയു. മറിച്ചുള്ള തീരുമാനത്തെ കോടതിയില്‍ കാണാമെന്നും കാനം വെല്ളുവിളിച്ചു. സിപിഎം മാത്രമല്ള സര്‍ക്കാര്‍. പാര്‍ട്ടികള്‍ ആവശ്യപ്പെടുന്ന തരത്തിലല്ള ഉദ്യോഗസ്ഥരെ മാറ്റേണ്ടതെന്നും കാനം കൂട്ടിച്ചേര്‍ത്തു.


അതേസമയം, കാനത്തിന്‍റെ നിലപാട് ധാര്‍മികതയല്ളെന്ന് എസ്. രാജേന്ദ്രന്‍ എംഎല്‍എ പ്രതികരിച്ചു. മൂന്നാര്‍വിഷയത്തില്‍ സിപിഎം.സിപിഐ ഭിന്നത രൂക്ഷമാകുകയാണ്. നേതാക്കള്‍ പരസ്യമായി വെല്ലുവിളിക്കുന്ന തലത്തിലെത്തിനില്‍ക്കുകയാണ് കാര്യങ്ങള്‍.