Saturday 24 February 2018

ആഗോള ഭീകരപട്ടികയില്‍ കര്‍ണാടക സ്വദേശിയും

By Subha Lekshmi B R.16 Jun, 2017

imran-azhar

ന്യൂഡല്‍ഹി: യുഎസിന്‍റെ ആഗോള ഭീകരപട്ടികയില്‍ കര്‍ണാടക സ്വദേശി മുഹമ്മദ് ഷാഫി അര്‍മറെയും ഉള്‍പ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയില്‍ ഇന്ത്യ, ബംഗ്ളദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നു യുവാക്കളെ ചേര്‍ക്കുന്നയാളാണ് ഇയാള്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഐഎസ് "ചീഫ് റിക്രൂട്ടര്‍' ആയി അറിയപ്പെടുന്ന അര്‍മറിനെതിരെ യുഎസ് സ്റ്റേറ്റ് ട്രഷറി ഡിപ്പാര്‍ട്മെന്‍റ് ആണു നടപടിയെടുത്തത്.

ഭീകരസംഘടനകള്‍, ലഹരിക്കച്ചവടക്കാര്‍ മുതലായവര്‍ക്കെതിരെ സാന്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ അധികാരമുള്ള യുഎസ് സര്‍ക്കാര്‍ വിഭാഗമാണിത്. അര്‍മര്‍ ഉള്‍പ്പെടെ മൂന്ന്
ഐഎസ് ഭീകരര്‍ക്കെതിരെയാണു യുഎസ് സര്‍ക്കാരിന്‍റെ നടപടി. ഇവര്‍ക്കു യുഎസില്‍ സ്വത്തുണ്ടെങ്കില്‍ അതു മരവിപ്പിക്കും.

 

പുറമേ, യുഎസ് പൌരന്മാര്‍ക്ക് ഇവരുമായുള്ള സാന്പത്തിക വിനിമയവും ഇനിമുതല്‍ സാധ്യമല്ളാതാവും. കര്‍ണാടകയിലെ ഭട്കല്‍ സ്വദേശിയായ ആര്‍മര്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സംഘടനയുടെ തകര്‍ച്ചയ്ക്കു പിന്നാലെ പാകിസ്ഥാനിലേക്കു കടന്നതായാണ് ഒടുവിലത്തെ വിവരം. പിന്നീട് അര്‍മര്‍ സ്ഥാപിച്ച അന്‍സാര്‍ ഉല്‍ തവ്ഹിദ് എന്ന ഭീകരസംഘടന ഐഎസില്‍ ലയിക്കുകയായിരുന്നു.

 

സഖ്യസേനയുടെ ആക്രമണത്തില്‍ അര്‍മര്‍ കൊല്ളപ്പെട്ടതായി പലവട്ടം സംശയിച്ചിട്ടുണ്ടെങ്കിലും അപ്പോഴൊക്കെയും ഇയാളുടെ ശബ്ദം ടെലിഫോണ്‍ വിളികളില്‍നിന്നും മറ്റും ഇന്‍റലിജന്‍സ് വ ിഭാഗത്തിനു ലഭിച്ചിട്ടുണ്ട്. ഛോട്ടേ മൌല, അന്‍ജാന്‍ ഭായ്, യൂസഫ് അല്‍ ഹിന്ദി തുടങ്ങിയ വിളിപ്പേരുകളില്‍ അറിയപ്പെടുന്ന മുപ്പതുകാരനായ അര്‍മര്‍ ഫെയ്സ്ബുക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയാണു യുവാക്കളുമായി ബന്ധം സ്ഥാപിച്ചുവന്നത്.

 

2013~ല്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ പിടിയിലായ യാസീന്‍ ഭട്കലുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളില്‍ അര്‍മറുടെ ഐഎസ് ബന്ധവും പ്രധാന വിഷയമായിരുന്നു. ന്യൂഡല്‍ഹിയിലും ക ുംഭമേളയ്ക്കിടെ ഹരിദ്വാറിലും ഭീകരാക്രമണത്തിനു പദ്ധതിയിട്ടു എന്ന കേസില്‍ എന്‍ഐഎയുടെ കുറ്റപത്രം അര്‍മര്‍ക്കെതിരെ നിലവിലുണ്ട്a