Sunday 25 June 2017

രാജ്യം അഴിമതിമുക്തമാകുന്നോ? മുന്നില്‍ കന്നഡ പിന്നില്‍ കേരളം

By Subha Lekshmi B R.28 Apr, 2017

imran-azhar

ന്യൂഡല്‍ഹി: രാജ്യത്ത് അഴിമതിയില്‍ കാര്യമായ കുറവുണ്ടായതായി സര്‍വേ ഫലം. പൊതു ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ സര്‍വേയുടെ അടിസ്ഥാനത്തില്‍ സെന്‍റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് നടത്തിയ "ഇന്ത്യന്‍ കറപ്ഷന്‍ സ്റ്റഡി~2017' റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. 20 സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളേയും നഗരങ്ങളേയും ഉള്‍പ്പെടുത്തിയായിരുന്നു സര്‍വ്വേ. ഈ സംസ്ഥാനങ്ങളിലെ പത്ത് പൊതുസ്ഥാപനങ്ങള്‍ അഴിമതി ഇനത്തില്‍ നല്‍കിയിരിക്കുന്നത് 6,350 കോടി രൂപയാണ്. 2005~ല്‍ ഇത് 20,500 കോടിയായിരുന്നുവെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയ ുന്നു.

 

റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ഏറ്റവുമധികം അഴിമതി നടക്കുന്ന സംസ്ഥാനം കര്‍ണാടകയാണ്. ആന്ധ്രപ്രദേശാണ് രണ്ടാം സ്ഥാനത്ത്. തമിഴ്നാട്, മഹാരാഷ്ട്ര, ജമ്മു കാഷ്മീര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം മൂന്നു മുതല്‍ ആറുവരെയുള്ള സ്ഥാനങ്ങളിലുണ്ട്. കേരളം, ഹിമാചല്‍ പ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറവ് അഴിമതി നടക്കുന്നതായി
കണ്ടെത്തിയിരിക്കുന്നത്.

 

രാജ്യത്തെ മൂന്നില്‍ ഒരു കുടുംബം പൊതുസേവനങ്ങള്‍ ലഭ്യമാകുന്നതിന് വേണ്ടി പണം നല്‍കിയിട്ടുണ്ടെന്നാണ് സര്‍വേ ഫലം. എന്നാല്‍ നോട്ട് നിരോധന കാലത്ത് അഴിമതി വന്‍തോതില്‍ ക ുറഞ്ഞിരുന്നുവെന്നും ആളുകള്‍ പ്രതികരിച്ചു. 2005ല്‍ നടത്തിയ സര്‍വേയില്‍ രാജ്യത്തെ 53 ശതമാനം ആളുകളും അഴിമതിക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെന്ന് തെളിഞ്ഞിരുന്നു