Thursday 26 April 2018

കാവ്യ മുന്‍കൂര്‍ ജാമ്യം തേടി

By SUBHALEKSHMI B R.16 Sep, 2017

imran-azhar

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാ മാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ദിലീപിന്‍റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള മുഖേന ഹൈക്കോടതിയിലാണ് കാവ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കാവ്യയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസില്‍ തന്നെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് കാവ്യയുടെ നീക്കം.

 

കേസില്‍ നേരത്തേ അന്വേഷണസംഘം കാവ്യയുടെ മൊഴിയെടുത്തിരുന്നു. അന്ന് പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് കാവ്യ മൊഴി നല്‍കിയത്. ഇത് കളവാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. കാവ്യയുടെ വില്ലയിലും വസ്ത്രവ്യാപാരകേന്ദ്രത്തിലും സുനിയെത്തിയിരുന്നതിന് തെളിവു ലഭിച്ചിരുന്നു.