Monday 13 July 2020




നവജോത് സിംഗ് സിദ്ധു ആം ആദ്‌മിയിലേക്ക് ; സ്വാഗതം ചെയ്ത് കെജ്‌രിവാൾ

By online desk .05 Jun, 2020

imran-azhar

 

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരവും കോൺഗ്രസ്സ് നേതാവുമായ നവജോത് സിംഗ് സിദ്ധു ആം ആദ്മി പാർട്ടിയിൽ ചേരുന്നു എന്ന സൂചനകൾ. അദ്ദേഹം കോൺഗ്രസിൽ നിന്ന് പുറത്തുപോകാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സിദ്ദുവിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയുമുണ്ടായി. പ്രമുഖ അന്താരാഷ്ട്ര ചാനലുമായി നടത്തിയ അഭിമുഖത്തിനിടെയാണ് കെജ്‌രിവാൾ സിദ്ദുവിന്റെ പാർട്ടി മാറ്റത്തെ കുറിച്ച് വ്യക്തത വരുത്തിയത്.

 

എന്നാൽ ഈ കൊറോണ കാലഘട്ടത്തിൽ കൂടുതൽ രാഷ്ട്രീയ വിശദീകരണം നൽകുന്നില്ല എന്നും അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി . പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ധു ആം ആദ്‌മി പാർട്ടിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സിദ്ദുവിന്റെ പാര്‍ട്ടി മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. 2017 ൽ ആണ് അദ്ദേഹം കോൺഗ്രസിൽ ചേരുന്നതിന് സിദ്ധു ബിജെപിയിൽ നിന്ന് രാജിവെച്ചത് . തുടര്‍ന്ന് പഞ്ചാബില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹത്തിന് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നു.