Friday 23 June 2017

വണ്‍ പാര്‍ട്ട് വുമണിനു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്​​കാരം

By Subha Lekshmi B R.20 Apr, 2017

imran-azhar

ന്യൂഡല്‍ഹി: പെരുമാള്‍ മുരുകന്‍റെ വിവാദ നോവല്‍ മാതോരുഭാഗന്‍റെ ഇംഗ്ളിഷ് പരിഭാഷയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. വിവര്‍ത്തനത്തിനുള്ള അക്കാദമി പുരസ്കാരമാണ് വണ്‍ പാര്‍ട്ട് വുമണിനു ലഭിച്ചത്.അനിരുദ്ധന്‍ വാസുദേവനാണ് വിവര്‍ത്തകന്‍.

 

പെരുമാള്‍ മുരുകന്‍റെ നോവലിനെതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് താന്‍ എഴുത്തു നിര്‍ത്തുകയാണെന്ന് നോവലിസ്റ്റ് പ്രഖ്യാപിച്ചതോടെ നോവല്‍ വിവാദവ ിഷയമായി. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പെരുമാള്‍ മുരുകന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. നോവലിന് എതിരെ സമര്‍പ്പിക്ക ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി പെരുമാള്‍ മുരുകന് അനുകൂലമായി വിധി പറഞ്ഞതോടെയാണ് വിവാദം തണുത്തത്.

 

അനപത്യ ദുഃഖത്തില്‍ ആഴ്ത്തപ്പെട്ട ദന്പതികളുടെ കഥയാണ് നോവല്‍ പറയുന്നത്. ഒരു നൂറ്റാണ്ടിന് മുന്പ് നടന്നതായി സങ്കല്പിക്കപ്പെട്ട ആ കഥയില്‍ ഭാര്യാഭര്‍ത്താക്കന്മാരായ കാളിയുടെയും പൊന്നയുടെയും ദാന്പത്യജീവിതത്തെ ദുഃഖഭരിതമാക്കിയിരുന്നത് ഒരു കുഞ്ഞിന് ജന്മംനല്‍കാന്‍ കഴിയാത്തതായിരുന്നു. തിരുച്ചങ്കോട് ശിവകേഷത്രത്തിലെ പ്രതിഷ്ഠ അര്‍ധനാരീശ്വന്‍േറതായിര ുന്നു. ആ കേഷത്രത്തിലത്തി പ്രാര്‍ഥിക്കുന്നവര്‍ക്ക് സന്താനസൌഭാഗ്യം കൈവരുമെന്നാണ് വിശ്വാസം. ഒരു കുട്ടിക്കവേണ്ടി എല്ളാ മാര്‍ഗങ്ങളും പൊന്നയും കാളിയും സ്വീകരിച്ചെങ്കിലും അതെല്ളാം
വിഫലമായപ്പോഴാണ് അര്‍ധനാരീശ്വരന്‍െറ അനുഗ്രഹത്തിനായി അവര്‍ തിരുച്ചങ്കോട് ക്ഷേത്രത്തിലെത്തിയത്്. എല്ളാകൊല്ളവും ആര്‍ഭാടമായി ആഘോഷിക്കുന്ന ഒരു ചടങ്ങാണ് വൈകാശി വ
ിശാഖം രഥോത്സവം. ആ ആഘോഷത്തില്‍ പങ്കെടുക്കുന്ന കുട്ടികളില്ളാത്ത ദന്പതിമാര്‍ മനപ്പൊരുത്തമുള്ളവരുമായി ശാരീരികവേഴ്ചയിലേര്‍പ്പെടുന്നു. നോവലിലെ ഈ പരാമര്‍ശങ്ങള്‍ക്കെത
ിരെയാണ് ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ രംഗത്തുവന്നത്.