Tuesday 24 October 2017

ദിലീപിന്‍റെ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും

By Subha Lekshmi B R.21 Aug, 2017

imran-azhar

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.പൊലീസ് മേധാവിക്കും സിനിമ മേഖലയിലെയും ചില ഉന്നതര്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ദിലീപ് ഹൈക്കോടതിയില്‍ രണ്ടാം ജാമ്യാപേക്ഷ സ മര്‍പ്പിച്ചിരിക്കുന്നത്. കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ളെന്നും ദിലീപ് വാദിക്കുന്നു. രാഷ്ട്രീയത്തിലും മാധ്യമ ങ്ങളിലും ഏറെ സ്വാധീനമുള്ള ചിലര്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയതായും ദിലീപ് ആരോപിക്കുന്നുണ്ട്.

 

ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളില്‍ വിശദീകരണം നല്‍കാന്‍ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു. പതിനേഴാം തീയതി ഇവ സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരുന്നതെങ്കിലും കൂടുതല്‍ സമയം പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുന്നത്.

 

നാളെ പ്രോസിക്യൂഷന്‍ സമര്‍പ്പിക്കുന്ന വിശദീകരണത്തില്‍ ദിലീപിനെതിരേയുള്ള എല്ളാ തെളിവുകളും ഉള്‍പ്പെടുത്തുമെന്നാണ് സൂചന. നടി ആക്രമി ക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയില്‍ താരത്തിന്‍റെ പങ്കു വ്യകതമാക്കുന്ന തെളിവുകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നാണ് അന്വേഷണ സംഘം പറയ ുന്നത്.