Monday 23 July 2018

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 83.75, കണ്ണൂര്‍ മുന്നില്‍

By Farsana Jaleel.10 May, 2018

imran-azhar

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. 83.75 ശതമാനമാണഅ വിജയ ശതമാനം. 3,09,065 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹരായിട്ടുണ്ട്. 180 പേര്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയിട്ടുണ്ട്. 14,735 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചിട്ടുണ്ട്.

 

ഇത്തവണ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയശതമാനം കൂടുതലാണ്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. 86.5 ശതമാനമാണ് കണ്ണൂരിലെ വിജയശതമാനം. കുറവ് പത്തനംതിട്ട ജില്ലയാണ്. 77.1 ശതമാനമാണ് പത്തനംതിട്ടയില്‍.