Saturday 24 February 2018

ഡിസംബര്‍ 31 ലെ കേരള ബ്ളാസ്റ്റേഴ്സിന്‍റെ മത്സരം മാറ്റണമെന്ന് പൊലീസ്

By SUBHALEKSHMI B R.06 Dec, 2017

imran-azhar

കൊച്ചി: ഡിസംബര്‍ 31നു നടക്കാനിരിക്കുന്ന കേരള ബ്ളാസ്റ്റേഴ്സ് ബെംഗളൂരു എഫ്സി ഐഎസ്എല്‍ മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ്. കേരള ബ്ളാസ്റ്റേഴ്സ് മാനേജ്മെന്‍റിനോടാണ് പൊലീസ് ആവശ്യമുന്നയിച്ചിരിക്കുന്നത്. പുതുവര്‍ഷമായതിനാല്‍ കൂടുതല്‍ സേനയെ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കേണ്ടിവരും. അതിനാല്‍ മത്സരം നടക്കുന്ന സ്റ്റേഡിയത്തിനുള്ളില്‍ ആവശ്യത്തിനു പൊലീസിനെ നിയോഗിക്കാന്‍ സാധിക്കില്ളെന്നും പൊലീസ് അറിയിച്ചു.