Monday 30 November 2020




കോൺഗ്രസ് വിട്ട ഖുശ്‌ബു സുന്ദർ ബി ജെ പിയിൽ അംഗത്വം സ്വീകരിച്ചു

By വൈഷ്ണവി സി എസ് .12 Oct, 2020

imran-azhar

 

ചെന്നൈ: നടിയും കോൺഗ്രസ് വക്താവുമായ ഖുഷ്ബു സുന്ദർ ബി ജെ പി അംഗത്വം സ്വീകരിച്ചു. ബി ജെ പി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് നടി ബിജെപി യിൽ ചേർന്നത്.നേരത്തെ എ ഐ സി സി വക്താവിന്റെ സ്ഥത്തുനിന്നും കോൺഗ്രസ്സ് പാർട്ടി ഖുശ്ബുവിനെ പുറത്താക്കിയിരുന്നു. അതേസമയം തന്നെ താരം ബി ജെ പിയിൽ ചേരാനിരിക്കുകയാണ് എന്ന അഭ്യൂഹങ്ങളും സജീവമായിരുന്നു.

 

'ഉന്നത ഘടകങ്ങളിലുൾപ്പെടെ അടിസ്ഥാന യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകൾ പാർട്ടിക്കുള്ളിൽ നിബന്ധനകൾ നിർണ്ണയിക്കുന്നു. പാർട്ടിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന എന്നെപ്പോലുള്ള ആളുകളെ അവർ തള്ളിക്കളയുകയും അടിച്ചമർത്തുകയും ചെയ്യുന്നു” എന്ന് ഖുഷ്ബു പറഞ്ഞിരുന്നു.


എഐസിസിക്ക് വേണ്ടി കമ്മ്യൂണിക്കേഷൻസ് സെക്രട്ടറി പ്രണവ് ഝായാണ് വാർത്താകുറിപ്പിലൂടെ ഈ കാര്യം അറിയിച്ചിരിക്കുന്നത് . അതേസമയം അതിന് മുൻപ് തന്നെ പാർട്ടി വിടുന്ന കാര്യം കാണിച്ചുകൊണ്ട് ഖുശ്‌ബു പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തു ‌നല്കിയിരുന്നു പാർട്ടിയുമായി യോജിച്ച് പോകാനാകില്ലെന്ന് കാട്ടിയാണ് രാജിക്കത്ത് നൽകിയത്.