Monday 23 October 2017

ലക്ഷ്യം അമേരിക്കക്കൊപ്പമെത്തുകയെന്ന് കിം ജോങ് ഉന്‍

By SUBHALEKSHMI B R.16 Sep, 2017

imran-azhar

സോള്‍: രാജ്യാന്തര എതിര്‍പ്പുകളും സമ്മര്‍ദ്ദങ്ങളും വിലവയ്ക്കുന്നില്ളെന്നും ആണവായുധ പദ്ധതി പൂര്‍ത്തിയാക്കുമെന്നും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. സൈനിക, ആയുധശേഷിയില്‍ യുഎസിന് തുല്യമാകും വരെ പരീക്ഷണങ്ങള്‍ തുടരുമെന്നും കിങ് ജോങ് ഉന്‍ വ്യക്തമാക്കി.

 

ലക്ഷ്യത്തിലേക്ക് "മുഴുവന്‍ വേഗത്തിലും നേരായ മാര്‍ഗ്ഗത്തിലും' രാജ്യം സഞ്ചരിക്കുകയാണെന്നും കിംങ് ജോങ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മൂന്നാഴ്ചയ്ക്കിടെ ജപ്പാന് മുകളിലൂടെ രണ്ടാമതും മിസൈല്‍ പരീക്ഷണം നടത്തിയ പശ്ചാത്തലത്തിലാണ് ഉത്തര കൊറിയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മിസൈല്‍ പരീക്ഷണത്തെ ഐക്യരാഷ്ട്ര രക്ഷാസമിതി ശക്തമായി അപലപിച്ചിരുന്നു.

 

ഉത്തര കൊറിയയ്ക്കെതിരെ സൈനിക നടപടി അടക്കം പരിഗണിക്കുന്നതായി യുഎസ് അറിയിച്ചു. സമാധാനപരമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അതിനു തയാറാകാതെ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ സൈനിക നടപടി വേണ്ടിവന്നേക്കാമെന്നും യുഎസ് വ്യക്തമാക്കി.