Wednesday 24 January 2018

പുതുവര്‍ഷാരംഭത്തില്‍ ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ

By subhalekshmi B R.01 Jan, 2018

imran-azhar

സോള്‍: ഉത്തരകൊറിയയുടെ ആണവായുധശേഖരമാണ് യുഎസിനെ യുദ്ധത്തില്‍നിന്നു പിന്തിരിപ്പിക്കുന്നതെന്ന് ഏകാധിപതി കിം ജോങ് ഉന്‍. യുഎസിനെ മുഴുവന്‍ ബാധി 
ക്കാവുന്ന തരം ആണവായുധങ്ങളാണ് ഉത്തര കൊറിയയുടെ കൈവശമുള്ളത്. ഇതു യുഎസിനും അറിയാം. അതിനാല്‍ അവരൊരിക്കലും ഉത്തര കൊറിയയുമായി യുദ്ധത്തിന് ഒരുന്പെടില്ള. ആണവായുധങ്ങളുടെ ബട്ടണ്‍ തന്‍റെ ഡസ്കിലുമുണ്ടെന്നും ഇതു ഭീഷണിയല്ല യാഥാര്‍ഥ്യമാണെന്നും കിം പറഞ്ഞു. പുതുവര്‍ഷത്തോട് അനുബന്ധിച്ചു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കിം.

 

ആണവായുധങ്ങളുടെയും ബാലിസ്റ്റിക് മിസൈലുകളുടെയും വന്‍തോതിലുള്ള നിര്‍മ്മാണത്തില്‍ ഈ വര്‍ഷം ശ്രദ്ധ കേന്ദ്രീകരിക്കണം. നമ്മുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടാകുന്പോള്‍ മാത്രമേ ഇവ ഉപയോഗിക്കുകയുള്ളു. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സൈനിക പിരിമുറുക്കങ്ങള്‍ കുറയ്ക്കണം. ദക്ഷിണ കൊറിയയുമായുള്ള ബന്ധം പുതുക്കണം. ചര്‍ച്ചയുടെ പാത തുറന്നിട്ടിരി ക്കുകയാണെന്നും കിം വ്യക്തമാക്കി.

 

ദക്ഷണ കൊറിയയിലെ പ്യോങ്ചാങ്ങില്‍ നടക്കുന്ന ശീതകാല ഒളിംപിക്സില്‍ ഉത്തര കൊറിയന്‍ ടീമിനെ വിടുന്ന കാര്യം പരിഗണിക്കുമെന്നും കിം കൂട്ടിച്ചേര്‍ത്തു. ഒളിംപിക്സ 
ില്‍ ഉത്തര കൊറിയ പങ്കെടുക്കുന്നതിലൂടെ ജനങ്ങളുടെ ഐക്യം കാണിക്കാനുള്ള അവസരമാണ് ഉണ്ടാകുന്നത്. ഒളിംപിക്സ് വന്‍ വിജയമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇരു കൊറിയകളുടെയും പ്രതിനിധികള്‍ ഉടന്‍തന്നെ യോഗം ചേരണമെന്നും കിം ആവശ്യപ്പെട്ടു.