Tuesday 17 July 2018

മണിയുടെ പ്രസംഗം ഭൂകന്പം പോലെയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ: കോടിയേരി

By Subha Lekshmi B R.28 Apr, 2017

imran-azhar

തിരുവനന്തപുരം: മൂന്നാര്‍ ഭൂപ്രശ്നത്തിന്‍െറ മറവില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് മണിയുടെ പ്രസംഗത്തെ ഭൂകന്പം പോലുള്ളൊരു രാഷ്ട്രീയ വ ിഷയമാക്കി കൊണ്ടു നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം രാഷ്ട്രീയ അടവുകള്‍കൊണ്ട് ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന എല്‍ഡിഎഫ് സര്‍ക്കാരിനു പിന്നില്‍ അണി നിരക്കുന്ന ജനങ്ങളെ തടയാനാകില്ലെന്നും കോടിയേരി പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന കോണ്‍ഗ്രസ്~ബിജെപി സമരം മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പി ക്കുന്നതിനുളള സര്‍ക്കാര്‍ യജ്ഞത്തെ ദുര്‍ബലപ്പെടുത്താനുളള തന്ത്രമാണെന്നും പാര്‍ട്ടി പത്രമായ ദേശാഭിമാനിയിലെ പംക്തിയില്‍ കോടിയേരി ആരോപിക്കുന്നു.

 

എം.എം.മണി നടത്തിയ പ്രസംഗത്തെ ദുര്‍വ്യാഖ്യാനിച്ച് രാഷ്ട്രീയ സമരം നടത്തുന്ന ബിജെപിയും കോണ്‍ഗ്രസ് മുന്നണിയും പ്രകടമാക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരിനെ ഒറ്റപ്പെടുത്താനുളള രാ ഷ്ട്രീയ അജന്‍ഡയാണെന്നും മൂന്നാര്‍ സത്യാനന്തരം എന്ന തലക്കെട്ടില്‍ എഴുതിയ പംക്തിയില്‍ ആരോപിക്കുന്നു. പൊന്പിളൈ ഒരുമൈ സമരത്തെ അവഹേളിച്ചില്ളെന്ന് മണി വിശദമാക്കിയിര
ുന്നു. തന്‍െറ പ്രസംഗം കാരണം ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ പ്രസംഗത്തിന്‍െറ പേരില്‍ ഹര്‍ത്താല്‍ നടത്ത ിയതും ഇപ്പോള്‍ പൊന്പിളൈ ഒരുമൈയുടെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും ഏകോദര സഹോദരങ്ങളെപ്പോലെ മൂന്നാറില്‍ സത്യാഗ്രഹം നടത്തുന്നതും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും
കോടിയേരി ലേഖനത്തില്‍ പറയുന്നു.

 

മൂന്നാറില്‍ ഭൂമി കൈയ്യേറി റിസോര്‍ട്ടും വന്‍കിട സൌധങ്ങളും കെട്ടിപ്പൊക്കിയവരും ആയിരക്കണക്കിനേക്കര്‍ ഭൂമി വെട്ടിപ്പിടിച്ചവരുമായ കൈയ്യേറ്റക്കാരെ നിര്‍ദാക്ഷിണ്യം പുറത്താക്കി ഭൂമി സര്‍ക്കാര്‍ അധീനതയിലാക്കണം. ആ ഭൂമി തോട്ടം തൊഴിലാളികളുള്‍പ്പെടെയുളള ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം. നാടിന് പ്രയോജനപ്രദമായ പദ്ധതികള്‍ക്കായി ഉപയോഗിക്കണം. അതിന ുവേണ്ടിയാണ് സിപിഎമ്മും പിണറായി വിജയന്‍ സര്‍ക്കാര്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരും നിലകൊളളുന്നത്. ഭൂമി കൈയ്യേറ്റവും റിസോര്‍ട്ട് പണിയലുമൊന്നും 11 മാസത്തെ എല്‍ഡ ിഎഫ് ഭരണത്തിനിടയില്‍ സംഭവിച്ചതല്ള. അതിന് ഉത്തരം പറയേണ്ടത് മുന്‍ യുഡിഎഫ് ഭരണങ്ങളാണെന്നും കോടിയേരി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.