Monday 11 December 2017

സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കുമ്മനം

By sruthy sajeev .16 May, 2017

imran-azhar

 
തിരുവനന്തപുരം: രാമന്തളി കൊലപാതകത്തിനു ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്‌ളാദപ്രകടനം നടത്തുന്നതെന്ന പേരില്‍ പോസ്റ്റ് ചെയ്ത വീഡിയോ യഥാര്‍ഥം മെന്ന്
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വ്യാജ വീഡിയോ എന്ന ആരോപണം നടത്തുന്നവര്‍ പോലീസ് അന്വേഷണം നടത്തട്ടെ.

 

വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞാല്‍ ജയിലില്‍ പോകാനും താന്‍ തയാറാണ്- കുമ്മനം പറഞ്ഞു. ബിജുവിന്റെ യാത്രസംബന്ധിച്ച് അറിയാമായിരുന്നത് പൊലീസിനു മാത്രമായിരുന്നുവെന്നും എങ്ങനെ ഇത് പുറത്തു പോയെന്ന് അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപെ്പട്ടു.

 

നേരത്തെ, കുമ്മനം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് വ്യാജവീഡിയോ ആണെന്നും ഇത് എരിതീയില്‍ എണ്ണയൊഴിക്കലായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
കോടിയേരി ബാലകൃഷ്ണന്‍ കുറ്റപെ്പടുത്തിയിരുന്നു. ഇതിന്റെ പേരില്‍ കുമ്മനത്തിനെതിരേ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപെ്പട്ടിരുന്നു. സമൂഹ മാധ്യമത്തില്‍ കുമ്മനം പോസ്റ്റ് ചെയ്ത വീഡിയോ വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയില്‍ ആരോപിച്ചിരുന്നു.