Friday 27 April 2018

കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു

By Subha Lekshmi B R.17 Jul, 2017

imran-azhar

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിനു തുടക്കമായി. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട പി.കെ. കുഞ്ഞാലിക്കുട്ടി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഇ. അഹമ്മദിന്‍റെ മരണത്തെതുടര്‍ന്ന് ഏപ്രിലില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിച്ചത്.

 

ഓഗസ്റ്റ് 11 വരെ 19 ദിവസത്തെ സിറ്റിംഗ് സജ്ജമാക്കിയിരിക്കുന്ന ഇത്തവണത്തെ വര്‍ഷകാല സമ്മേളനത്തിനിടെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കുന്നു. ഓഗസ്റ്റ് അഞ്ചിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് .