Tuesday 02 June 2020




കൊറോണ വൈറസിനെതുരത്താൻ ലോക്ഡൗൺ മാത്രം പോരാ : ലോകാരോഗ്യ സംഘടന

By online desk .22 Mar, 2020

imran-azhar



ലണ്ടന്‍: കൊറോണയെ നേരിടാൻ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ നഗരങ്ങള്‍ അടച്ചിടുന്നതിലൂടെ മാത്രം കൊറോണ വ്യാപനത്തെ തടയാനവിലെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി വിഭാഗം വിദഗ്ധൻ മൈക്ക് റയാന്‍.
ഒരുപക്ഷേ ലോക്ഡൗണ്‍ കൊണ്ട് താല്‍ക്കാലികമായി വൈറസിനെ നിയന്ത്രിച്ചേക്കാം. എന്നാല്‍ അത് വീണ്ടും വരാന്‍ സാധ്യതയുണ്ട്. ഈ അവസരത്തില്‍ ജാഗ്രത പാലിക്കുന്നതാണ് ഏറ്റവും നല്ലതെന്നും റയാന്‍ പറഞ്ഞു.

 

രോഗബാധിതരെ  കണ്ടുപിടിക്കുകയും അവരെ ഐസോലേറ്റ് ചെയ്യുകയും അവരുടെ സമ്പർക്കങ്ങൾ കണ്ടെത്തുകയും അവരെ കൂടി ഐസോലേറ്റ് ചെയ്യുകയും ചികിത്സിക്കുകയും വേണം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്ന് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ റയാൻ അഭിപ്രായപ്പെട്ടു.

 

 

ലോക്ഡൗണുകളിലും അപകടം ഉണ്ടെന്നും പൊതുജ ജനാരോഗ്യ നടപടികള്‍ ലോക്ഡൗണിന് ശേഷമുണ്ടായിട്ടില്ലെങ്കില്‍ ലോക്ഡൗണ് പിൻവലിക്കുന്നത് മുതൽ കൊറോണ വീണ്ടും വ്യാപിപ്പിക്കാന്‍ തുടങ്ങുംറയാന്‍ പറഞ്ഞു.

 

അതേസമയം ഇന്ന് മാത്രം ലോകത്ത് ഒരു ബില്യണ്‍ ജനങ്ങളെയാണ് വീടുകളില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആഗോള തലത്തില്‍ മരസംഖ്യ 13000 കടക്കുകയും ചെയ്തു. കൊറോണ ശക്തമായി തുടരുന്ന ഇറ്റലിയില്‍ ഫാക്ടറികളെല്ലാം അടച്ചുപൂട്ടി. ഇതുവരെ 35 രാജ്യങ്ങളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാൽ കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള പ്രധാനരാജ്യങ്ങളെല്ലാം അടച്ചിടല്‍ നടപടികളിലേക്കാണ് നീങ്ങുന്നത്.