Tuesday 23 January 2018

ദീലീപിന് ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷന്‍ പിഴവല്ല : ഡിജിപി ലോക്‌നാഥ് ബെഹ്‌റ

By sruthy sajeev .04 Oct, 2017

imran-azhar


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലായിരുന്ന നടന്‍ ദിലീപിന് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ പിഴവല്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അത്
കോടതിയുടെ നിയമപരമായ നടപടി മാത്രമാണ്. ദിലീപിന് ഹൈക്കോടതി കടുത്ത ഉപാധികളോടെയാണ് ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്.

 

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഗൂഢാലോചനക്കുറ്റം ആയതിനാല്‍ ഇനി ജയിലില്‍ കഴിയേണ്ടതിലെ്‌ളന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം നല്‍കിയത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, ഒരു ലക്ഷം രൂപ ബോണ്ട് നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് , തെളിവുകള്‍ നശിപ്പിക്കരുത്, അന്വേഷണ സംഘം ആവശ്യപെ്പടുമ്പോള്‍ ഹാജരാകണം , തുടങ്ങിയ ഉപാധികളാണ് കോടതി ജാമ്യത്തിനായി മുന്നോട്ടുവച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് ലഭിച്ചാലുടല്‍ ജയിലില്‍ നിന്നും താരത്തിന് പുറത്തിറങ്ങാം. കഴിഞ്ഞ ജൂലൈ 10 നാണ് ദിലീപിനെ ഗൂഢാലോചനക്കേസില്‍ അറസ്റ്റ് ചെയ്തത്. മൂന്ന് തവണ ഹൈക്കോടതിയില്‍ ഉള്‍പ്പെടെ അഞ്ച് തവണയാണ് സൂപ്പര്‍ താരം ജാമ്യത്തിനായി ശ്രമിച്ചത്.