Tuesday 12 December 2017

മൂന്നാറില്‍ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയെന്ന് എം.എം. ഹസന്‍

By Subha Lekshmi B R.20 Apr, 2017

imran-azhar

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്കു കോണ്‍ഗ്രസിന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്‍റ് എം.എം. ഹസന്‍ പറഞ്ഞു. അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് പാവപ്പെട്ടവര്‍ക്കു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്‍റെ നേതാക്കളാണ് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെ ഏതിര്‍ക്കുന്നതെന്നും സബ് കളക്ടറെ ആക്രമിച്ചത് സിപിഎം ആണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.