Thursday 04 June 2020
എം എസ് മണി അനുസ്മരണം നടന്നു

By online desk .20 Feb, 2020

imran-azhar

 

തിരുവനതപുരം : വാർത്തകളുടെ വിശ്വാസ്യതയെ ജീവവായുപ്പോലെ കാത്തുസൂക്ഷിച്ച,കളങ്കമില്ലാത്ത മാധ്യമപ്രവർത്തനത്തി ൻറെ മുൻനിര പോരാളിയായിരുന്ന എം എസ് മണി സാർ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു.


തിരുവനന്തപുരം പ്രസ്ക്ലബിന്റെയും പത്ര പ്രവത്തക യൂണിയന്റെയും ആഭിമുഖ്യത്തിൽപ്രസ് ക്ലബ് ടി എൻ ജി ഹാളിൽ വെച്ച് എം എസ് മണി സർ അനുസ്മരണ സമ്മേളനം നടന്നു. മുഖ്യമന്ത്രി പിണറായിവിജയൻ, സത്യൻ മൊകേരി,വി എം സുധീരൻ , ഒ രാജഗോപാൽ എം ൽ എ ,കടകംപള്ളി സുരേന്ദ്രൻ ,സി ദിവാകരൻ ,എ നീല ലോഹിതദാസൻ തുടങ്ങിയവർ അനുശോചനമർപ്പിച്ച് സംസാരിച്ചു.ചടങ്ങിന് സുരേഷ് വല്യമംഗലം അധ്യക്ഷനായി സാബുതോമസ് സ്വാഗതവും, ആർ കിരൺ ബാബു സ്മരണ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.

 

മൂല്യാധിഷ്ഠിത പത്രപ്രവത്തനത്തിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന പ്രസംഗത്തിൽ സൂചിപ്പിച്ചു കൂടാതെ എം എസ് മണിയുടെ ധീരരതയും ആർജവവും പുതുതലമുറ ഏറ്റെടുക്കുമെങ്കിൽ അതാവും വെറും തലമുറയുടെ വികജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്തകളിൽ ആവേശഭരിതനാവുന്ന പത്രാധിപർ എന്നും വിസ്ഫോടനാത്മകമായവർത്തകളും നിലപാടുകളുമുള്ള വ്യക്തി പ്രസ് ക്ലബ് നിർമാണത്തിന് വേണ്ടി സ്വന്തം വീടിൻറെ ആധാരം നൽകിയ വലിയമനസ്സിനുടമ അനുസ്മരണ പ്രമേയത്തിത്തിലെ വലിയ വാക്കുകൾക്കും മുകളിലായിരുന്നു മണി സർ. അംഗീകാരങ്ങൾ ഒന്നും ഇഷ്ട്ടപെടാത്തവ്യകതിയായിരുന്നു അദ്ദേഹം എന്ന് സഹപ്രവർത്തകയും പറഞ്ഞു.


എം എസ് മണി സാറിനെ ഓർക്കുമ്പോൾ .....

ക്രാന്തദർശിയായ മാധ്യമ പ്രവർത്തകൻ,മൂല്യാധിഷ്ഠിതമായ പത്രപ്രവർത്തകൻ ..അന്വേഷണാത്മകപത്രപ്രവത്തനത്തനം കേരളീയർക്ക് പരിചയപെടുത്തിയവ്യക്തി .നല്ല വ്യക്തതത്തിനുടമ.

                                                                                                            പിണറായിവിജയൻ

 

മനുഷ്യത്വമെന്ന പ്രഭലമായ വികാരമുള്ള ..വ്യക്തിബന്ധങ്ങൾ ഊഷ്മളമായി നിലനിർത്തുന്ന സാഹിത്യത്തെയും സാഹിത്യകാരൻമാരെയും പ്രോത്സാഹിപ്പിക്കുന്ന ഒരു ജേഷ്ട്ട സഹോദരനായിരുന്നു എം എസ് മണി സർ..ചില അഭിപ്രായ വ്യത്യാസങ്ങൾ സൗഹൃദത്തിൽ ചെറിയ ഉലച്ചിൽ സൃഷ്ടിച്ചിരുന്നു എന്നാലും അദ്ദേഹത്തിന്റെ സ്നേഹവും വാത്സല്യവും അനുഭവിക്കാൻ കഴിഞ്ഞ ഒരു വ്യക്തിയാണ് ഞാൻ.

 
                                                                                                               വി എം സുധീരൻ

 

എല്ലാ രാഷ്ട്രീയ നേതാക്കളുടെയും പിന്നിൽ എം എസ് മണിയുടെ  സംഭവനയുണ്ട്.തിരുവനന്തപുരം നഗരത്തിൽ അ ദ്ദേഹത്തോടുള്ള ആധാര സൂചകമായി എന്തെങ്കിലും ഒന്ന് ചെയ്യേണ്ടതായിട്ടുണ്ട്.

 

                                                                                                               സി ദിവാകരൻ

 

കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന രാഷ്ട്രീയവീക്ഷണമായിരുന്നില്ല അദ്ദേഹത്തിന്റേത്ദേശീയതലത്തിലും സമഗ്രമായവീക്ഷണമുള്ള വ്യക്തിയായിരുന്നു എം എസ് മണി.

 
                                                                                                                   ഒ രാജഗോപാൽ

 

ഇഷ്ടമുള്ളവർക്ക് ആവോളം സ്നേഹം പകർന്നുനൽകുന്ന,വാത്സല്യ നിധിയായ വ്യക്തിയായിരുന്നു അദ്ദേഹം.                                                                                                       കടകംപള്ളി സുരേന്ദ്രൻ

മലയാള പത്രപ്രവർത്തനത്തിലെ ഭീഷ്മാചാര്യർ പുതുതലമുറയെ പ്രോത്സാഹിപ്പിച്ചു മുന്നോട്ടുകൊണ്ടുപോയ വലിയ വ്യക്തി കമ്മ്യൂണിസ്റ് പാർട്ടിയുമായി ഏറ്റവും അടുത്തബന്ധ മുള്ള വ്യക്തി .


                                                                                                                സത്യൻ മൊകേരി

 

ഓരോ കാര്യത്തിലും വ്യക്തമായ നിലക്കാടുള്ള വ്യക്തി ,എല്ലാനേതാക്കളുമായും അടുത്ത ആത്മബന്ധം...വിപ്ലവകാരിയായ പത്രാധിപൻ പ്രതിസന്ധികളിലെ സഹായി ...അങ്ങനെ നീളുന്നു എം എസ് മണി എന്ന വലിയ മാധ്യമപ്രവർത്തകൻ .


                                                                                               എ നീലലോഹിതദാസ നാടാർ

 

കൂടാതെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളുമായാ ശേഖരൻ, കെ .പി മോഹനൻ, തുളസി ഭാസകരൻ, പ്രഭാകരൻ, കെ പി സദാനന്ദൻ, എം എസ് ബാബു, നാരായണൻ, പി വി മുരുകൻ എന്നിവരും അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനായ എം ബി സന്തോഷും അനുശോചനം രേഖപ്പെടുതിസംസാരിച്ചു.വി എസ് അനൂപ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.


മലയാള മാധ്യമ രംഗത്ത് ആധുനികതയുടെ താളുകൾക്ക് കരുത്ത് പകർന്ന എസ് മണി എന്ന വലിയ പത്രാധിപർ എന്നും ഓരോ മലയാളികളുടെയും ഉള്ളിൽ മരിക്കാതെ ജീവിക്കുന്നു മരിക്കാത്ത സ്മരണകളോടെ ...