Wednesday 20 June 2018

എംഎല്‍എമാരുടെ അയോഗ്യതയ്ക്ക് സ്‌റ്റേ ഇല്ലെന്ന് കോടതി

By sruthy sajeev .24 Jan, 2018

imran-azhar

 


ന്യൂഡല്‍ഹി. ഇരട്ടപ്പദവി വിവാദത്തില്‍ 20 ആംആദ്മി (എഎപി) എംഎല്‍എമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്ക് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. കമ്മിഷന്റെ നടപടിക്കെതിരെ എഎപി എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണു ജസ്റ്റിസുമാരായ ആര്‍. രവീന്ദ്ര ഭട്ട്, എ.കെ. ചൗള എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിത്.

 

തങ്ങളുടെ ഭാഗം കേള്‍ക്കാതെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനും രാഷ്ര്ടപതിയും വേഗത്തില്‍ തീരുമാനമെടുക്കുകയായിരുന്നെന്നു ചൂണ്ടിക്കാട്ടിയാണ് എംഎല്‍എമാര്‍ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി നല്‍കിയത്. 20 എംഎല്‍എമാരെ അയോഗ്യരാക്കി ശുപാര്‍ശ ചെയ്തതിനു പിന്നാലെ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാര്‍ശ രാഷ്ര്ടപതി അംഗീകരിച്ച സാഹചര്യത്തില്‍ വാദങ്ങള്‍ നിലനില്‍ക്കിലെ്‌ളന്നതിനാലാണു ഹര്‍ജി പിന്‍വലിച്ചു പുതിയതു സമര്‍പ്പിച്ചത്.

 

അതേസമയം, ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കുന്ന ഈ മാസം 29 വരെ ഡല്‍ഹിയിലെ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കരുതെന്നും ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷനു നിര്‍ദ്ദേശം നല്‍കി. 20 എഎപി എംഎല്‍എമാരെ അയോഗ്യരാക്കാനിടയായ
സാഹചര്യത്തെക്കുറിച്ച് ഫെബ്രുവരി ആറിനു മുന്‍പു വിശദീകരണം നല്‍കാനും ഹൈക്കോടതി ആവശ്യപെ്പട്ടിട്ടുണ്ട്.