Tuesday 23 January 2018

തന്നോടിങ്ങനെ വേണ്ടിയിരുന്നില്ളെന്ന് എം എം മണി

By Subha Lekshmi B R.24 Apr, 2017

imran-azhar

തിരുവനന്തപുരം: പൊന്പിളൈ ഒരുമൈ സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സ്ത്രീകളെ മോശമായി ഒന്നും പറഞ്ഞിട്ടില്ളെന്ന് മന്ത്രി എം.എം. മണി. ഇടുക്കിയിലെ ഹര്‍ത്താല്‍ അനാവശ്യമാണെന്നും പൊന്പിളൈ ഒരുമൈ പ്രവര്‍ത്തകരോട് നേരിട്ടെത്തി മാപ്പ് പറയില്ളെന്നും മണി വ്യക്തമാക്കി. പറഞ്ഞതിനെ കുറിച്ച് പരാതി വന്നപ്പോള്‍ ഖേദപ്രകടനം നടത്തിയിരുന്നു. ഖേദം പ്രകടിപ്പിച്ചതോടെ ആ അധ്യായം അടഞ്ഞു. അവരെ അവിടെ ഇരുത്തിയവര്‍ തന്നെ തിരിച്ചുകൊണ്ടു പോകട്ടെയെന്നും മണി പറഞ്ഞു.

 

തന്‍റ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. തന്നോടിങ്ങനെ വേണ്ടിയിരുന്നില്ളെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങള്‍ എന്നും തന്നെ വേട്ടയാടിയിട്ടേയുള്ളൂ. താന്‍ ഭൂമി കൈയേറി എന്ന തരത്തിലാണ് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. എത്ര നാറ്റിച്ചാലും ഞാന്‍ അതിനു മുകളില്‍ നില്‍ക്കും. കാരണം ഞാന്‍ സാധാരണ പൊതുപ്രവര്‍ത്തകനാണ്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞിട്ടാണ് ഖേദ പ്രകടനം നടത്തിയത്. പാര്‍ട്ടി പറഞ്ഞാല്‍ മാത്രമേ രാജിവയ്ക്കൂവെന്നും മണി പറഞ്ഞു.

 

സംസാര ശൈലിയില്‍ പ്രശ്നമുണ്ടെങ്കില്‍ ആത്മ പരിശോധന നടത്തുമെന്ന് പറഞ്ഞ മണി മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നാലും ശൈലി മാറ്റില്ളെന്നും ആവര്‍ത്തിച്ചു.സിപിഐക്കെതിരെ ഒന്നും പറഞ്ഞിട്ടില്ള. മുന്നണി മര്യാദകള്‍ പാലിച്ചിട്ടുണ്ട്. സിപിഐ പ്രദേശിക നേതൃത്വം തന്നെയും മുഖ്യമന്ത്രിയേയും ചവിട്ടിത്തേക്കുന്നു. തിരിച്ച് പറയാന്‍ അറിയാഞ്ഞ ിട്ടല്ളെന്നും മണി കൂട്ടിച്ചേര്‍ത്തു.