Thursday 21 September 2017

മാഡം പണം തന്നെങ്കിലും നിരപരാധി; കാവ്യ കളളം പറയുന്നുവെന്നും സുനി

By Subha Lekshmi B R.22 Aug, 2017

imran-azhar

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒരു മാഡം ഉണ്ടെന്ന വെളിപ്പെടുത്തലില്‍ നിന്ന് മലക്കം മറിഞ്ഞ് പള്‍സര്‍ സുനി. മാഡം തനിക്ക് പണം തന്നിട്ടുണ്ടെങ്കിലും കേസില്‍ മാഡത്തിന് പങ്കില്ലെന്നാണ് സുനി ഇപ്പോള്‍ പറയുന്നത്. അവര്‍ക്ക് സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും സുനി പറഞ്ഞു. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

 

എന്നാല്‍ ് ദിലീപിന്‍റെ ഭാര്യ കാവ്യാ മാധവന്‍ തന്നെ അറിയില്ലെന്ന് പറയുന്നത് വെറുതെയാണെന്നും സുനി വെളിപ്പെടുത്തി. അത്തരത്തില്‍ കാവ്യ മൊഴി നല്‍കിയത് കളവാണെന്നാണ് സുനി പറയുന്നത്. കാവ്യാ മാധവന് തന്നെ വ്യക്തമായി അറിയാം. കാവ്യയില്‍ നിന്ന് താന്‍ പലപ്പോഴും പണം തട്ടിയെടുത്തിട്ടുണ്ടെന്നും സുനി പറഞ്ഞു.

 

നേരത്തെ കേസില്‍ ദിലീപിനെ കൂടതെ വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നും ഒരു സ്ത്രീയ്ക്കും പങ്കുണ്ടെന്നും സുനി വെളിപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 16ന് മുന്‍പ് കേസിലെ വിഐപി ആ
മാഡത്തിന്‍റെ പേര് പുറത്ത് പറഞ്ഞില്ളെങ്കില്‍ താന്‍ പറയുമെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ 16~ാം തീയതി സുനിയെ അങ്കമാലി കോടതിയില്‍ നേരിട്ട് ഹാജരാക്കാതെ പൊലീസ് പ്രതിയുടെ റിമാന്‍ഡ് നീട്ടുകയായിരുന്നു. ഇതിന് ശേഷം കോടതി അനുമതിയോടെ സുനി വിയ്യൂര്‍ ജയിലേയ്ക്ക് മാറുകയും ചെയ്തു