Monday 21 August 2017

മലപ്പുറം ബിജെപിയോട് ചെയ്തത്

By Subha Lekshmi B R.17 Apr, 2017

imran-azhar

മലപ്പുറം: കേന്ദ്രഭരണവും ഈയിടെ യുപി ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളിലെ വിജയവും കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൌണ്ട് തുറക്കാനായതുമൊക്കെ വിശ്വാസത്തിലെടുത്ത് മലപ്പുറത്ത് പ്രകടനം മെച്ചപ്പെടുത്താനാകുമെന്ന ഉറപ്പിലായിരുന്നു ഭാരതീയ ജനതാ പാര്‍ട്ടി. അതുകൊണ്ടു മുന്‍പെങ്ങുമില്ളാത്തവിധം ശക്തമായ പ്രചാരണമാണു മണ്ഡലത്തില്‍ ബിജെപി കാഴ്ചവച്ചത്. തന്നെ മുതിര്‍ന്ന നേതാക്കളെല്ലാം മണ്ഡലത്തില്‍ ദിവസങ്ങളോളം ക്യാന്പ് ചെയ്തു. എന്തിന് ബീഫ് സംബന്ധിയായി പോലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായി.

 

എന്നാല്‍ ഇതൊന്നും വോട്ടാക്കി മാറ്റാനായില്ല. ബിജെപിക്ക് 2014~ല്‍ ലഭിച്ചത് 64,705 വോട്ടാണ്. ഇത്തവണ അത് 65,675 ആയി. ഒരു ലക്ഷത്തിലേറെ വോട്ട് പ്രതീക്ഷിച്ച പാര്‍ട്ടിക്ക് കഴിഞ്ഞ വര്‍ഷത്തേക്കാല്‍ 970 വോട്ടുമാത്രമാണ് കൂടുതലായി ലഭിച്ചത്. ലീഗ് വര്‍ഗ്ഗീയ വോട്ടുകള്‍ പിടിക്കുന്നു എന്ന് ആരോപിക്കുന്ന ബിജെപിക്ക് മലപ്പുറത്തെ മൊത്തം 30 % വരുന്ന ഹൈന്ദവരുടെവോട്ടുകള്‍ പോലും നേടാനായില്ല എന്നതാണ് വാസ്തവം. അതായത് അത്തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞിരുന്നെങ്കില്‍ 2 ലക്ഷത്തിലേറെ വോട്ട ുകല്‍ ബിജെപിയുടെ കീശയില്‍ വീണേനെ.

 

കേരളത്തില്‍ ഭരണം പിടിക്കുകയെന്ന രാഷ്ട്രീയ ലകഷ്യത്തോടെ നീങ്ങുന്ന ബിജെപിക്ക് ആശ്വാസം പകരുന്നതല്ള മലപ്പുറത്തെ പ്രകടനം.പ്രത്യേകിച്ചും, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 11 സീറ്റുകള്‍ നേടണമെന്നു കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍. മലപ്പുറത്തെ തിരിച്ചടി തീര്‍ച്ചയായും കേന്ദ്ര,സംസ്ഥാന നേതൃത്വങ്ങള്‍ ചര്‍ച്ച ചെയ്യും. ബിജെപ
ിയുടെ വര്‍ഗ്ഗീയ പ്രതിച്ഛായ മാറ്റാന്‍ കഴിഞ്ഞിട്ടില്ലെന്നതിന് തെളിവാണ് മലപ്പുറത്തെ ഭൂരിപക്ഷസമുദായം പാര്‍ട്ടിയെ തളളാന്‍ കാരണമെന്നതും അതോടൊപ്പം ഈ സാഹചര്യത്തില്‍ ഹൈന്ദവര ുടെ വോട്ടുകള്‍ ഉറപ്പിക്കാന്‍ കഴിഞ്ഞില്ലെന്നതും ചര്‍ച്ചയാവും.


അതേസമയം, ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി മുസ്ളിംലീഗിന്‍െറ പി കെ കുഞ്ഞാലിക്കുട്ടി 1,71,038 വോട്ടിന്‍െറ ജയം കൈവരിച്ചെങ്കിലും. 2014~ല്‍ ഇ അഹമ്മദ് നേടിയ 1,94,739 വോട്ടിന്‍െറ ഭൂരിപകഷമെത്താന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ള. അതിനേക്കാള്‍ 23,701 വോട്ടിന്‍െറ കുറവാണ് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിലുണ്ടായിട്ടുളളത്.

 

ഭൂരിപക്ഷത്തില്‍ കുറവുവന്നെങ്കിലും കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചു. അതായത് 2014~ല്‍ ഇ.അഹമ്മദിന് ആകെ 437723 വോട്ടുകളാണ് ലഭിച്ചത്. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് 5,15,325 വോട്ടു ലഭിച്ചു. 2014~ല്‍ യുഡിഎഫിന് ലഭിച്ച വോട്ടിനേക്കാള്‍ 77602 വോട്ട് കൂടുതല്‍. സി പി എമ്മിന്‍െറ എം ബി ഫൈസലിന് 3,44,287 ഇത്തവണ വോട്ടുകളാണ് ലഭിച്ചത്. 2014~ലെ ഇടതു സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 242984 വോട്ടുകളാണ്. അതായത് ഇത്തവണ ഇടതു സ്ഥാനാര്‍ത്ഥിക്ക് 101303 വോട്ടുകള്‍ കൂടുതലായി ലഭ
ിച്ചു. അതുകൊണ്ടു തന്നെ ഭരണവിരുദ്ധവികാരം മലപ്പുറത്ത് ദൃശ്യമായിട്ടില്ലെന്നു തന്നെ പറയാം