Sunday 24 June 2018

മാലദ്വീപില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസും ജഡ്ജിയും അറസ്റ്റില്‍

By sruthy sajeev .06 Feb, 2018

imran-azhar



മാലെ. രാഷ്ര്ടീയ അനിശ്ചിതത്വം കൂടുതല്‍ രൂക്ഷമാക്കി മാലദ്വീപില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസും ജഡ്ജിയും അറസ്റ്റില്‍. ചീഫ് ജസ്റ്റിസ് അബ്ദുല്‌ള സയീദ്, സുപ്രീം കോടതി
ജഡ്ജി അലി ഹമീദ് എന്നിവരെ പ്രസിഡന്റ് അബ്ദുല്‌ള യമീന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് അറസ്റ്റ് ചെയ്തത്. രാജ്യത്ത് 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപ
ിച്ചതിനു തൊട്ടുപിന്നാലെയാണു നടപടി. ഇവരെ അറസ്റ്റ് ചെയ്യാനിടയായ സാഹചര്യമെന്താണെന്നു വ്യക്തമാക്കിയിട്ടില്‌ള.

 

അതേസമയം, അടിയന്തരാവസ്ഥ പ്രഖ്യാപനം ഉണ്ടായശേഷം സൈന്യം സുപ്രീം കോടതിക്കുള്ളില്‍ കയറിയതായി കോടതി വക്താവ് വെളിപെ്പടുത്തിയിരുന്നു.
മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കമുള്ള രാഷ്ര്ടീയ തടവുകാരെ മോചിപ്പിക്കാനും 12 പാര്‍ലമെന്റ് അംഗങ്ങളുടെ വിലക്കു നീക്കാനും സുപ്രീംകോടതി കഴിഞ്ഞ ദിവസം
ഉത്തരവിട്ടതിനു പിന്നാലെയാണു മാലദ്വീപില്‍ പ്രതിസന്ധി രൂക്ഷമായത്.

 

കോടതി ഉത്തരവ് തള്ളിക്കളഞ്ഞ ഭരണനേതൃത്വം, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. കൂറുമാറി പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടു പാര്‍ലമെന്റ് ചേര്‍ന്നാല്‍ ഭരണകക്ഷിക്കു ഭരണം നഷ്ടപെ്പടും. ഇതോടെ പ്രസിഡന്റ് അബ്ദുല്‌ള യമീനെ കുറ്റവിചാരണ ചെയ്യുമെന്ന ഭയമാണു രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ് അനുസരിക്കാതിരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കോടതി ഉത്തരവിനെ വെല്‌ളുവിളിക്കുന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി ഹുസൈന്‍ റഷീദ് രാജിവച്ചിരുന്നു.