Saturday 21 July 2018

മോദിയോട് വിരോധമില്ല , അമിത്ഷായോടാണ് താല്‍പര്യമില്ലായ്മയെന്ന് മമത

By sruthy sajeev .20 Aug, 2017

imran-azhar


കൊല്‍ക്കത്ത. നരേന്ദ്ര മോദിയോട് വിരോധമില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. 'നരേന്ദ്രമോദിയോട് എനിക്ക് താല്‍പര്യമാണ്. പക്ഷേ അമിത് ഷായോട് ഇല്‌ള. പ്രധാനമന്ത്രിയെ ഞാന്‍ കണ്ണടച്ച് ആക്ഷേപിക്കുന്നില്‌ള. എന്തിന് ഞാനങ്ങനെ ചെയ്യണം. അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് പ്രശ്‌നങ്ങള്‍ക്കെല്‌ളാം കാരണം നോട്ടുനിരോധനം, ജിഎസ്ടി എന്നീ വിഷയങ്ങളില്‍ നിരന്തരം കേന്ദ്രവുമായി ഇടയാറുള്ള മമത പറഞ്ഞു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെക്കുറിച്ചും മമത സംസാരിച്ചു.

 

'വാജ്‌പേയി ബിജെപിക്കാരന്‍ തന്നെയായിരുന്നു. എന്നാല്‍ അദ്ദേഹം സന്തുലിതമായും പക്ഷപാതരഹിതവുമായാണു പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിനു കീഴില്‍ ഞങ്ങള്‍ യാതൊരു പ്രയാസവും നേരിട്ടിരുന്നില്‌ള. പക്ഷേ ഇന്നത്തെ അവസ്ഥ അങ്ങനെയാണോ പ്രധാനമന്ത്രി മോദിയെ ഇക്കാര്യത്തില്‍ കുറ്റം പറയുന്നില്‌ള. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി എല്‌ളാവര്‍ക്കും കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത് എന്തുകൊണ്ടാണ് മമത ചോദിച്ചു. ബിജെപിക്കെതിരെ കേന്ദ്രത്തില്‍ പ്രതിപക്ഷ ഐക്യം രൂപം കൊള്ളും എന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് ആകെ അമ്പരപ്പിലാണ്.