Wednesday 23 September 2020




ഇടുക്കി സ്വദേശി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു

By Sooraj Surendran.10 Oct, 2019

imran-azhar

 

 

അബുഖലീഫ: ഇടുക്കി സ്വദേശിയായ യുവാവ് കുവൈറ്റിൽ വീടിനുള്ളിൽ കുഴഞ്ഞുവീണു മരിച്ച നിലയിൽ. ഇടുക്കി അറക്കുളം സ്വദേശി വേലംകുന്നേൽ അനിൽ ജോസഫാണു മരിച്ചത്. ഫസ്റ്റ് കുവൈറ്റ് ജനറൽ ട്രേഡിംഗ് കമ്പനിയിൽ അക്കൗണ്ടന്റാണ് അനിൽ ജോസഫ്. ബാഡ്മിന്റൺ കളി കഴിഞ്ഞ് കുവൈറ്റിലെ വീട്ടിലെത്തിയ യുവാവ് വീടിനുള്ളിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഭാര്യ സീന റേച്ചൽ ചാക്കോ കുവൈറ്റിൽ സ്റ്റാഫ് നേഴ്സാണ്. എവ്ലിൻ ആൻ തോമസ് (8), ആഷ്ലിൻ ഫിലോ തോമസ് (6), ഏദൻ ജെ. തോമസ് (2) എന്നിവർ മക്കളാണ്.