Saturday 31 October 2020




ഡൽഹി ഉപമുഖ്യമന്ത്രിക്ക് കോവിഡിന് പിന്നാലെ ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു

By online desk .25 Sep, 2020

imran-azhar

 


ന്യൂഡല്‍ഹി:കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു . പനി, ശ്വാസം തടസം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ലോക് നായക് ജയപ്രകാശ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അദ്ദേഹത്തിന്റെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുകയും ഓക്സിജന്‍ ലെവല്‍ താഴുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 14നാണ് സിസോദിയക്ക് കോവിഡ് സ്ഥിരീകരിച്ചത്.ഇതിനു പിന്നാലെ ഔദ്യോഗിക വസതിയില്‍ അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗവിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത് .രാജ്യതലസ്ഥാനത്തെ കോവിഡ് പോരാട്ടത്തിൽ സിസോദിയ മുന്നിലുണ്ടായിരുന്നു.