Sunday 23 April 2017

കുല്‍ഭൂഷണിന്റെ കാര്യത്തില്‍ ഇന്ത്യ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ പാക്കിസ്ഥാനു ചെറുക്കാനാവില്ല ; മനോഹര്‍ പരീക്കര്‍

By sruthy sajeev .15 Apr, 2017

imran-azhar


പനാജി. ചാരപ്രവര്‍ത്തിയുടെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപെ്പട്ട മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കാര്യത്തില്‍ പാക്കിസ്ഥാന്റേത് അപകടകരമായ കളിയെന്ന് മുന്‍ പ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍. ഇന്ത്യ പ്രതികരിക്കാന്‍ തുടങ്ങ
ിയാല്‍ അതിനെ ചെറുക്കാനുള്ള ശേഷി പാക്കിസ്ഥാനുണ്ടാവിലെ്‌ളന്നും പരീക്കര്‍ വ്യക്തമാക്കി. ആരെയും പ്രകോപിപ്പിക്കാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നില്‌ള.

 


അതുകൊണ്ടുതന്നെ ജാദവിനെ തിരികെ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ പാക്കിസ്ഥാന്‍ തയാറാകണമെന്നും പരീക്കര്‍ ആവശ്യപെ്പട്ടു. ഒന്നാമത്തെ കാര്യം, അവര്‍ കുല്‍ഭൂഷണ്‍ ജാദവിനെ തട്ടിക്കൊണ്ടു പോയതാണ്. അദ്ദേഹം പാക്കിസ്ഥാനിലേക്ക് കടന്നതല്‌ള. ഇറാനില്‍നിന്ന് താലിബാന്‍കാരാണ് ജാദവിനെ
തട്ടിക്കൊണ്ടു പോയി പാക്കിസ്ഥാനു കൈമാറിയതെന്ന് അവര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് പാക്കിസ്ഥാന്റെസ്ഥിരം പരിപാടിയാണെന്നും പരീക്കര്‍ ചൂണ്ടിക്കാട്ടി.

 

സംഭവവുമായി ബന്ധപെ്പട്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാന് തക്ക മറുപടി നല്‍കിയിട്ട
ുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാദവിന്റെ വിഷയത്തില്‍ നിശബ്ദരായിരിക്കാന്‍ നമുക്കാകില്‌ള. ഇക്കാര്യത്തില്‍ വേണ്ടതെല്‌ളാം രാജ്യം ചെയ്യും. തെറ്റായ രീതിയില്‍ പാക്കിസ്ഥാന്‍ പ്രവര്‍ത്തിച്ചാല്‍ അതിനെ നേരിടാന്‍ ഇന്ത്യയ്ക്ക് അറിയാമെന്നും പരീക്കര്‍ വ്യക്തമാക്കി.