Monday 23 October 2017

മഹാരാഷ്ട്രയില്‍ ട്രെയിന്‍ പാളം തെറ്റി; നിരവധി പേര്‍ക്ക് പരിക്ക്

By Subha Lekshmi B R.29 Aug, 2017

imran-azhar

കല്യാണ്‍: നാഗ്പുര്‍~ മുംബൈ തുരന്തോ എക്സ്പ്രസ് ട്രെയിന്‍ പാളംതെറ്റി. നിരവധി യാത്രാക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ എത്രപേര്‍ക്കെന്ന കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ള. ആര്‍ക്കും ജീവഹാനിയുണ്ടായിട്ടില്ലെന്നാണ് വിവരം. മഹാരാഷ്ട്രയിലെ കല്യാണില്‍ തിത്വാല സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. എന്‍ജിനും ഏഴു ബോഗികളുമാണ് പാളംതെറ്റിയത്. . രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ബസുകളും മറ്റും ഏര്‍പ്പാടുചെയ്തതായി സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.