Monday 30 November 2020




തെരഞ്ഞെടുപ്പിൽ തോറ്റാൽ നാടുവിടുമെന്ന് ട്രംപ് ; ഇതൊരു വാഗ്ദാനമാണോ എന്ന ചോദ്യവുമായി ജോ ബൈഡൻ

By online desk .19 Oct, 2020

imran-azhar

 

ന്യൂയോർക്ക്: വരുന്ന യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയാണെങ്കിൽ താൻ രാജ്യം വിടുമെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സ്ഥാനാർത്ഥിയാണ് ജോ ബൈഡൻ. 

 

ഇതെന്നെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. അതിനാൽ തന്നെ ഞാൻ തോറ്റാൽ എന്താണ് ചെയ്യുക എന്നറിയാമോ എനിക്ക് ഒരിക്കലും അത് നല്ലതായി തോന്നില്ല . ചിലപ്പോ ഞാൻ രാജ്യം തന്നെ വിടും. , ഇപ്പോ എനിക്കൊന്നും അറിയില്ല- ട്രംപ് പറഞ്ഞു.ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡൻ ജയിച്ചാൽ അമേരിക്കയിൽ കമ്മ്യൂണിസം കൊണ്ടുവരുമെന്നും ക്രിമിനലുകളായ കുടിയേറ്റക്കാരുടെ ഒഴുക്കായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

 


ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡനെതിരെ വ്യക്തിപരമായ ആക്രമണം ട്രംപ് അവസാനിപ്പിക്കുന്നില്ല ജോ ബൈഡന്‍റെ കുടുംബം തന്നെ ഒരു ക്രിമിനല്‍ സ്ഥാപനമാണ് എന്നും ട്രംപ് ആരോപിച്ചു. എന്നാൽ തെരഞ്ഞെടുപ്പിൽ തോറ്റാൽ നാടുവിടും എന്ന ട്രംപിന്‍റെ പ്രസ്താവനയെ ട്രോളി ജോ ബൈഡന്‍ രംഗത്ത് എത്തി. ഇത് ഒരു വാഗ്ദാനമാണോ എന്ന് ട്വിറ്ററില്‍ ചോദിക്കുന്ന ജോ ബൈഡന്‍ ഇത്തരത്തില്‍ ട്രംപ് നടത്തിയ പ്രസ്താവനകളുടെ വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.