By Subha Lekshmi B R.24 Mar, 2017
ലിമ: ഫുട്ബോള്‍ സൂപ്പര്‍ താരം മെസ്സിയുടെ പേരിലൂളള മയക്കുമരുന്ന് പിടിച്ചെടുത്തു. 560 കോടിയോളം വിലവരുന്ന കൊക്കെയ്ന്‍ ആണ് പെറു പോലീസ് കണ്ടെടുത്തത്. ലയണല്‍ മെസിയുടെ പേരാണ് മയക്കുമരുന്നിന് നല്‍കിയിരുന്നത്. 1417 കിലോ
മയക്കു മരുന്ന് മെസിയുടെ ചിത്രവും പേരും ബാഴ്സയുടെ ലോഗോയും അച്ചടിച്ച കവറിനുള്ളിലാണ് വില്പനക്കെത്തിച്ചത്.വിവിധ കണ്ടെയ്നറുകളില്‍ മറ്റ് സാധനങ്ങള്‍ക്കൊപ്പം ബെല്‍ജിയത്തിലേക്ക് കടത്താനൊരുങ്ങുന്നതിനിടെയാണ് പൊലീസ് മയക്കുമരുന്ന് പിടിച്ചെടുത്തത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ള.