Friday 17 November 2017

സര്‍ക്കാരിനെതിരെ മന്ത്രി; ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ളാത്ത കാര്യമെന്ന് ഹൈക്കോടതി

By SUBHALEKSHMI B R.14 Nov, 2017

imran-azhar

കൊച്ചി: കായല്‍ കയ്യേറ്റ ആരോപണത്തില്‍ പിടിവള്ളി തേടി ഹൈക്കോടതിയെ സമീപിച്ച മന്ത്രി തോമസ് ചാണ്ടിക്കു ഹൈക്കോടതിയുടെ വിമര്‍ശനം. ഹര്‍ജി നിലനില്‍ക്കുമോയെന്നു സംശയംപ്രകടിപ്പിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്, ചോദ്യങ്ങളുടെ ശരവര്‍ഷമുതിര്‍ക്കുകയും ചെയ്തു.

 

മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹര്‍ജി നല്‍കാന്‍ സാധിക്കുന്നതെങ്ങനെ? ഇതു ഭരണഘടനാ ലംഘനമല്ളേ? സ്വന്തം സര്‍ക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ളാത്ത കാര്യമാണത്. മന്ത്രിക്കെതിരെ സര്‍ക്കാരിന് നിലപാടെടുക്കാനാകുമോ? തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. ആലപ്പുഴ ജില്ളാ കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണു തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്.

 

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ വിവേക് തന്‍ഖയാണു തോമസ് ചാണ്ടിക്കുവേണ്ടി ഹാജരായത്. മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗമാണ് തന്‍ഖ. മന്ത്രിക്കെത ിരെ ഇവിടെ രാഷ്ട്രീയ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ദുര്‍ബലമാക്കുകയെന്ന ഉദ്ദേശ്യം കൂടി ഇതിനു പിന്നിലുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപ ിക്കുന്നത്. കോടതി നടപടികള്‍ പുരോഗമിക്കുകയാണ്.