Monday 21 August 2017

വിമാന ജീവനക്കാരിക്ക് നേരെ അസഭ്യവര്‍ഷം യാത്രാക്കാരന്‍ പിടിയില്‍

By Subha Lekshmi B R.14 Apr, 2017

imran-azhar

ലണ്ടന്‍: വിമാന ജീവനക്കാരിയെ അപമാനിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്ത പാക് വംശജനായ ബ്രിട്ടീഷ് പൌരന്‍ അറസ്റ്റില്‍. ബുധനാഴ്ച ഇസ്ളാമാബാദില്‍ നിന്ന് ബിര്‍മിംഗ്ഹാമിലേക്കുള്ള പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം.

 

വിമാനത്തില്‍ യാത്ര ചെയ്തിരുന്നപാക് വംശജരായ അഞ്ചംഗ സംഘത്തില്‍ ഒരാളാണ് പിടിയിലായത്. വിമാനത്തിലെ ശുചിമുറിയില്‍ ഇരുന്നു ഇവര്‍ പുകവലിക്കുന്നത് മറ്റു ജീവനക്കാര്‍ കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ജീവനക്കാരി താക്കീത് നല്‍കിയതോടെ ഇവരില്‍ ഒരാള്‍ അസഭ്യവര്‍ഷം നടത്തുകയും അപമര്യാദയായി പെരുമാറുകയും ആയിരുന്നു. ഇക്കാര്യം ജീവനക്കാരി പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.