Monday 11 December 2017

കശ്മീരിനെ ഈ അവസ്ഥയിലാക്കിയത് മോദിയും മെഹബൂബയുമെന്ന് കോണ്‍ഗ്രസ്

By Subhalekshmi .18 Jun, 2017

imran-azhar

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സമാധാനം തിരികെ കൊണ്ടുവരണമെന്ന മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മെഹബൂബയുമാണു കശ്മീരിനെ "യുദ്ധ മേഖല' പോലെ ആക്കിയതിനു പിന്നിലെന്നു കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് പ്രതികരിച്ചു. "രണ്ടു പേരാണ് കശ്മീരിലെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം. മെഹബൂബ മുഫ്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ബിജെപി പിഡിപി സര്‍ക്കാര്‍ രൂപീകരിച്ചതിനുശേഷമാണു കശ്മീര്‍ "യുദ്ധ സമാനമായ മേഖല' ആയത്. നന്ദിയുണ്ടെന്നും ഷക്കീല്‍ അഹമ്മദ് പരിഹസിച്ചു.

 

കഴിഞ്ഞ ദിവസം, നിയമസഭയിലാണു മെഹബൂബ സമാധാനത്തിന് ആഹ്വാനം ചെയ്തത്. പിതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മുഫ്തി മുഹമ്മദ് സയിദിന്‍െറ "തോക്കുകള്‍ക്കോ സൈന്യത്തിനോ കശ്മീരില്‍ സമാധാനം കൊണ്ടുവരാന്‍ സാധിക്കില്ളെന്ന' പ്രസ്താവനയും മെഹബൂബ ഓര്‍മിപ്പിച്ചു. നമ്മുടെ സൈനികര്‍ ജമ്മു കശ്മീരില്‍ വീരമൃത്യുവരിക്കുകയാണ്. തോക്കുകള്‍ക്കോ സൈന്യത്തിനോ കശ്മീരില്‍ സമാധാനം തിരികെ കൊണ്ടുവരാന്‍ സാധിക്കില്ള മെഹബൂബ പറഞ്ഞു.

 

മുഖ്യമന്ത്രിയുടെ നിലപാടിനെ കോണ്‍ഗ്രസ് നേതാവ് മീം അഫസല്‍ പിന്തുണച്ചു. പക്ഷേ, സര്‍ക്കാര്‍ എത്രയും വേഗം വിഷയത്തില്‍ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനന്ത്നാഗില്‍ ഭീകരാക്രമണത്തില്‍ ആറു പൊലീസുകാര്‍ കൊല്ളപ്പെട്ടതിനു പിന്നാലെയായിരുന്നു മെഹബൂബയുടെ പ്രസ്താവന.