Thursday 24 August 2017

ഇഷ്ടം പോലെ ആയിക്കോ, അടുത്ത തിരഞ്ഞെടുപ്പില്‍ ശരിയാക്കിത്തരാം: എംപിമാരോട് മോദി

By Subha Lekshmi B R.11 Aug, 2017

imran-azhar

ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ ഹാജരാകാതെ ഉദാസീനത കാണിക്കുന്ന ബിജെപി എംപിമാര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്. ഇത്തരക്കാര്‍ക്കു 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുണ്ടാകില്ളെന്ന് മോദി അറിയിച്ചു. ബിജെപിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുന്പോഴാണു മോദി എംപിമാര്‍ക്കെതിരെ രോഷം കൊണ്ടത്.പാര്‍ലമെന്‍റില്‍ ഹാജര്‍ കുറഞ്ഞ എംപിമാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും മോദി നിര്‍ദ്ദേശിച്ചതായാണ് വിവരം.

 

'നിങ്ങളും ഞാനും എന്താണ്? പാര്‍ട്ടിയാണ് എല്ളാം. പാര്‍ട്ടിയുള്ളതു കൊണ്ടാണ് നമ്മളുണ്ടായത്. നിങ്ങള്‍ ഇഷ്ടമുള്ളത് ചെയ്യുക. 2019~ല്‍ ഞാന്‍ കാണിച്ചുതരാം'~ യോഗത്തില്‍ മോദി ഇങ്ങനെ പറഞ്ഞതായാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബിജെപി എംപിമാരുടെ ശുഷ്കമായ ഹാജര്‍ നിലയെ കഴിഞ്ഞ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു.

 

രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി അധ്യക്ഷന്‍ അമിത് ഷായെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപിയുടെ അംഗങ്ങളുടെ സംഖ്യ ചില രാജ്യങ്ങളുടെ ജനസംഖ്യയേക്കാള്‍ കൂടിയിട്ടുണ്ടെന്നായിരുന്നു മോദിയുടെ പ്രശംസ.