Saturday 22 September 2018



രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവം: ചെന്നിത്തല

By SUBHALEKSHMI B R.14 Nov, 2017

imran-azhar

തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടി സംസ്ഥാന രാഷ്ട്രീയ ചരി
ത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും മന്ത്രിയെ സംരക്ഷിക്കുന്നതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണ്. ചാണ്ടിയെ എന്തിനാണ് സംരക്ഷിക്കുന്നത്? സന്പത്തിന്‍റെ കരുത്താണ് ഇപ്പോള്‍ ഇടതുമുന്നണിയെ നയിക്കുന്നതെന്നും ചെന്നിത്തല പരിഹസിച്ചു.