Monday 23 October 2017

തൃണമൂല്‍ വിടുന്നത് ഹൃദയവേദനയോടെയെന്ന് മുകുല്‍ റോയ്

By SUBHALEKSHMI B R.25 Sep, 2017

imran-azhar

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലംകയ്യെന്ന് പരക്കെ അറിയപ്പെടുന്ന മുതിര്‍ന്ന നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ മുകുല്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു; ബിജെപിയില്‍ ചേരുമെന്നാണ് സൂചന. തൃണമൂലിന്‍െറ രാജ്യസഭാംഗമാണ് മുകുള്‍ റോയ്. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

 

അതേസമയം രാജിയ്ക്ക് താന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും അതീവ ഹൃദയവേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും മുകുല്‍ പ്രതികരിച്ചു. ബിജെപിയില്‍ ചേരുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും അഞ്ചു ദിവസത്തിനു ശേഷം, ദുര്‍ഗാപൂജ കഴിഞ്ഞ് എല്ളാം വ്യക്തമാക്കാമെന്നുമായിരുന്നു മറുപടി.മുകുലിന് താല്‍പര്യമുണ്ടെങ്കില്‍ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലിപ് ഘോഷ് അടുത്തിടെ പറഞ്ഞിരുന്നു.

 

നാളുകളായി പുകഞ്ഞു കൊണ്ടിരിക്കുന്ന അഭ്യൂഹങ്ങള്‍ക്കാണ് മുകുല്‍ റോയിയുടെ രാജിയോടെ തീരുമാനമായിരിക്കുന്നത്. ബിജെപി നേതാക്കളുമായി മുകുല്‍ തുടര്‍ചര്‍ച്ചകള്‍ നടത്തുന്നത് തൃണമൂലിന് തലവേദന സൃഷ്ടിച്ചിരുന്നു.