Saturday 04 April 2020
മോശം ഭക്ഷണം വിളമ്പി പട്ടത്തെ ഹോട്ടലിന് പൂട്ട്; മിന്നൽ റെയ്ഡുമായി നഗരസഭ

By online desk .19 Dec, 2019

imran-azhar

 

 

തിരുവനന്തപുരം: വ്യത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം വിളമ്പിയ ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയ നഗരസഭ ഹെല്‍ത്ത സ്‌ക്വാഡിനെ തടഞ്ഞുവെച്ച് ഹോട്ടലുടമയും സംഘവും. പട്ടം-പൊട്ടക്കുഴി എ.കെ.ജി. പാര്‍ക്കിനു സമീപം പ്രവര്‍ത്തിക്കുന്ന ഗീതം ഹോട്ടലിലാണ് നഗരസഭ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് ഉടമയും സംഘവും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

 

നഗരസഭയുടെ നൈറ്റ് സ്‌ക്ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച രാത്രിയോടെ ഹെല്‍ത്ത് ഇന്‍സ്‌പെക്റ്ററും സംഘവും പരിശോധനയ്ക്കത്തിയത്. ഇതില്‍ പ്രകോപിതനായ കടയുടമ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ വാക്കി ടോക്കി പിടിച്ചെടുത്ത ശേഷം സ്‌ക്ക്വാഡ് അംഗങ്ങളെ പുറത്താക്കി കടയടച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി ആവശ്യപ്പെട്ടിട്ടും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ വാക്കി ടോക്കി തിരികെ നല്‍കാന്‍ കടയുടമ തയ്യാറായില്ല.

 

നഗരസഭാ ഹെല്‍ത്ത് വിഭാഗം രാത്രിക്കാല സ്‌ക്വാഡ് ലീഡറായ ചാല ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ ജെ.ആര്‍. അനില്‍ കുമാറിന് ലഭിച്ച ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ðജെ.എച്ച്.ഐ.മാരായ അജിത്. വി.എസ്, പ്രവീണ്‍ എന്നിവരുള്‍പ്പെട്ട സ്‌ക്വാഡ് ഗീതം ഫാമിലി റസ്റ്റോറന്റിലെത്തി പരിശോധന തുടങ്ങി അല്‍പ സമയത്തിനകം ഹോട്ടലുടമയെന്ന് പരിചയപ്പെടുത്തിക്കൊണ്ട് അഡ്വ.വിജയകുമാര്‍ എന്നയാള്‍ സ്ഥലത്തെത്തുകയും സ്‌ക്വാഡംഗങ്ങളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹോട്ടലിലെ അടുക്കളയിലും പരിസരവും വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു. തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കിയിരുന്നില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. 150 കിലോയോളം വരുന്ന നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഹോട്ടലില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. പിടിച്ചെടുത്ത പ്ലാസ്റ്റിക് വാഹനത്തിലേയ്ക്ക് മാറ്റുന്നതിനിടയില്‍ വിജയകുമാര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ വാക്കി ടോക്കി കരസ്ഥമാക്കുകയും കടയുടെ ഷട്ടര്‍ അടയ്ക്കുകയുമായിരുന്നു. പരിശോധന പൂര്‍ത്തിയാക്കുന്നതിനും വാക്കിടോക്കി തിരികെ ലഭിക്കുന്നതിനുമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പൊലീസിന്റെ സഹായം തേടുകയും മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. പൊലീസ് സംഘം ആവശ്യപ്പെട്ടിട്ടും കട തുറന്ന് പരിശോധന പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുന്നതിനോ വാക്കിടോക്കി തിരികെ നല്‍കുന്നതിനോ വിജയകുമാര്‍ തയ്യാറായില്ല. തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പൊലീസിനെðരേഖാമൂലം പരാതി നല്‍കി മടങ്ങുകയായിരുന്നു.

 

ഉത്തരവ് ലംഘിച്ച് ഹോട്ടല്‍ ഇന്നലെ വീണ്ടും പ്രവര്‍ത്തിച്ചു

 

രാത്രിക്കാല സ്‌ക്വാഡ് നല്‍കിയ റിപ്പോര്‍ട്ടിന്റേയും മഹസ്സറിന്റേയും അടിസ്ഥാനത്തിðവൃത്തിഹീനമായ അന്തരീക്ഷത്തിðപ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കി. ബി. ഗീതാകുമാരിയുടെ പേരില്‍ നല്‍കിയിരുന്ന ലൈസന്‍സ് റദ്ദ ്‌ചെയ്ത് കോര്‍പ്പറേഷന്‍ സെക്രട്ടറിയാണ് ഉത്തരവ് നല്‍കിയത്. ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തനം തുടര്‍ന്ന ഹോട്ടല്‍ ഉച്ചയ്ക്കുശേഷം നഗരസഭയുടെ പ്രത്യേക സ്‌ക്വാഡ് എത്തി നടത്തിയ പരിശോധനയില്‍ðഹോട്ടല്‍ðവൃത്തിഹീനമായ അന്തരീക്ഷത്തില്‍ðതുടരുന്നതായും ഫ്രിഡിജില്‍ പഴകിയതും ഭക്ഷ്യോപയോഗമല്ലാത്തതുമായ സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി. ചോറടക്കം മറ്റ് ഭക്ഷ്യവസ്തുക്കള്‍ മലീമസമായ വെറും നിലത്താണ് സൂക്ഷിച്ചിരുന്നത്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് കട അടച്ചു പൂട്ടി സീല്‍ ചെയ്തു. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ജി. ഉണ്ണി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുജിത് സുധാകര്‍, എസ്.എസ്. മിനു, ഷാജി. കെ.നായര്‍, ജി. മിത്രന്‍, ശ്രീകുമാരന്‍ എന്നിവര്‍ സ്‌ക്വാഡ് അംഗങ്ങളായിരുന്നു.

 

ആരോഗ്യകരമായ ഭക്ഷണം വിളമ്പുന്നതെന്ന് ഉറപ്പുവരുത്തുമെന്ന്- മേയര്‍ കെ. ശ്രീകുമാര്‍

 

നഗരത്തിലെ റസ്റ്റോറന്റുകളിലൂടെ വൃത്തിയുള്ളതും ആരോഗ്യകരവുമായ ഭക്ഷണമാണ് വിതരണം ചെയ്യപ്പെടുന്നതെന്ന് ഉറപ്പാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും നഗരസഭ സ്വീകരിക്കുമെന്ന് മേയര്‍ കെ. ശ്രീകുമാറും ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഐ.പി. ബിനുവും അറിയിച്ചു. ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുകയും അസഭ്യം പറയുകയും വാക്കി ടോക്കി പിടിച്ചെടുക്കുകയും ചെയ്ത വിജയകുമാറിനെതിരേ കര്‍ശന നടപടിയെടുക്കുന്നതിന് പൊലീസ് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു.