Friday 23 June 2017

മൂന്നാർ വിഷയം :മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉന്നതതല യോഗം ഇന്ന്

By BINDU PP.21 Apr, 2017

imran-azhar

 

തിരുവനന്തപുരം: മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രിയും, റവന്യുമന്ത്രിയും ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍പങ്കെടുക്കുന്ന യോഗം ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കും. മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് സിപിഎമ്മും സിപിഐയും സ്വീകരിക്കുന്ന നിലപാട് വളരെ പ്രധാനപ്പെട്ടതാവും .മൂന്നാര്‍ വിഷയത്തില്‍ സിപിഎം-സിപിഐ അഭിപ്രായ ഭിന്നതയിലെ പ്രധാന പ്രശ്‌നമായി ഇന്നലെ നടന്ന കുരിശുപൊളിക്കലില്‍മാറിക്കഴിഞ്ഞു. റവന്യു ഉദ്യോഗസ്ഥരുടെ നടപടിയെ രൂക്ഷമായ വാക്കുകളിലാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്.