Thursday 21 September 2017

കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ കെ മുരളീധരന് വിമര്‍ശനം

By SUBHALEKSHMI B R.13 Sep, 2017

imran-azhar

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ കെ.മുരളീധരന്‍ എംഎല്‍എയ്ക്ക് രൂക്ഷ വിമര്‍ശനം. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച മുരളീധരന്‍റെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് വിമര്‍ശനം. അതേസമയം കെപിസിസി അധ്യക്ഷന്‍ മാറണമെന്ന് താന്‍ ഇതുവരെ പറഞ്ഞിട്ടില്ളെന്ന് മുരളീധരന്‍ യോഗത്തില്‍ മറുപടി നല്‍കി.

 

പ്രതിപക്ഷനേതാവ് മാറണമെന്ന് താന്‍ പറഞ്ഞിട്ടില്ളെന്ന് മുരളീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതൃസ്ഥാനത്തിന് അര്‍ഹനാണെന്നാണ് പറഞ്ഞതെന്നും തന്‍റെ വാക്കുകള്‍ വളച്ചൊടിക്കുന്നവര്‍ക്ക് മറ്റ് ഉദ്ദേശ്യമുണ്ടായിരിക്കാമെന്നും മുരളി പ്രതികരിച്ചിരുന്നു