Saturday 20 October 2018



കൊള്ളക്കാരെയും പലിശക്കാരെയും ചാട്ടവാറുകൊണ്ട് അടിച്ച് ആട്ടിപ്പായിച്ച ക്രിസ്തുദേവന്‍െറ മുഖം മനസ്സിലുണ്ടാകണം: വി.ഡി.സതീശന്‍

By Subha Lekshmi B R.22 Apr, 2017

imran-azhar

തിരുവനന്തപുരം: മതചിഹ്നങ്ങള്‍ മറയാക്കി സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നവരെ സംരക്ഷിക്കേണ്ട ആവശ്യമില്ളെന്നു കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍ എംഎല്‍എ. ഫെയ്സ്ബുക്കിലാണ് സതീശന്‍റെ പ്രതികരണം. മാനവ ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും അടയാളമാണ് കുരിശ്. അതു മറയാക്കി ക്രിമിനല്‍ കുറ്റം ചെയ്ത കയ്യേറ്റക്കാരാണ് കുരിശ ിനെ അപമാനിച്ചത്. അത് നീക്കം ചെയ്ത ഉദ്യോഗസ്ഥരുടെ നടപടിയെ നാം പിന്തുണക്കേണ്ടതുണ്ടെന്നും വി.ഡി.സതീശന്‍ കുറിച്ചു.

 


കുരിശായാലും ശൂലമായാലും വിഗ്രഹങ്ങളായാലും സര്‍ക്കാര്‍ ഭൂമി കൈയ്യേറി സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണ്. ഉദ്യോഗസ്ഥരെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ കുരിശിനെ മറയാക്കി മൂന്നാറില്‍ നടത്തുന്ന റവന്യു നടപടികള്‍ നിര്‍ത്തിവയ്പ്പിക്കുവാനുള്ള തന്ത്രമാണ്. കൊള്ളക്കാരെയും പലിശക്കാരെയും ചാട്ടവാറുകൊണ്ട് അടിച്ച് ആട്ടിപ്പായിച്ച ക്രിസ്തുദേവന്‍െറ മുഖം കൂടി
നമ്മുടെ മനസ്സിലുണ്ടാകണമെന്നും വി.ഡി.സതീശന്‍ കുറിച്ചു.