Sunday 25 June 2017

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദേശം

By Subha Lekshmi B R.09 May, 2017

imran-azhar

തിരുവനന്തപുരം: നിബന്ധനകളുടെ പേരില്‍ നീറ്റ് പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് സിബിഎസ്ഇ കൊണ്ടുവന്ന ഡ്രസ് കോഡാണെന്നും സംഭവം അനാവശ്യ മാനസികാഘാതം ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

വനിതാ പൊലീസ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ കണ്ട് മൊഴിയെടുക്കും. പരാതി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് പ്രവേശന പരീക്ഷയ്ക്കായി വസ്
ത്രങ്ങളുടെ കാര്യത്തില്‍ നിബന്ധനകള്‍ ഉണ്ടായിരുന്നതിനാല്‍ നിരവധി പെണ്‍കുട്ടികള്‍ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. സ്കൂളിന് തൊട്ടടുത്തുള്ള വീടുകളിലെ സ്ത്രീകള്‍ പലര്‍ക്കും
വസ്ത്രങ്ങള്‍ മാറി നല്‍കിയിരുന്നു. എന്നാല്‍ പലര്‍ക്കും ദൂരെയുള്ള കടകളില്‍ ചെന്ന് വസ്ത്രങ്ങള്‍ വാങ്ങേണ്ടി വന്നു.

 

പ്രവേശന പരീക്ഷയുടെ നിബന്ധനകളില്‍ വസ്ത്രവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളുണ്ടായിരുന്നു. ഇതില്‍ ചൂരിദാറിന് നീളമുള്ള കൈയ്യുണ്ടാകരുതെന്നും വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ നീളമുള്ള കൈയുള്ള ചൂരിദാര്‍ ധരിച്ചവരുടെ വസ്ത്രത്തില്‍ നിന്ന് കൈയ ുടെ ഭാഗം മുറിച്ചു കളഞ്ഞു. അഞ്ചരക്കണ്ടി മലബാര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ വിദ്യാര്‍ത്ഥിനിയുടെ വസ്ത്രം മുറിക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി കരയുകയും അധികൃതര്‍ പിന്‍വാങ്ങ ുകയും ചെയ്തു. എറണാകുളത്തും ഇതിനു സമാനമായ സംഭവം ഉണ്ടായി. പരിശോധന വിവാദമായതോടെ സോഷ്യല്‍ മീഡിയയിലും മറ്റും പ്രതിഷേധം വ്യാപകമായി. തുടര്‍ന്നാണ്
അന്വേഷണം പ്രഖ്യാപിച്ചത്.